വ്യാജ അക്കൗണ്ടുകൾ വഴി രാജ്യത്തിനെതിരെ കലാപത്തിന് ആഹ്വാനം; നവാഫ് അൽ ബദരി ഖത്തറിൽ അറസ്റ്റിൽ
കുവൈത്ത് ∙ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ വഴി കുവൈത്ത് ഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും പൗരന്മാരെയും അപകീർത്തിപ്പെടുത്തുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത കുവൈത്തി പൗരൻ ഖത്തറിൽ അറസ്റ്റിലായി.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണത്തെ തുടർന്ന്, ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ നവാഫ് അൽ ബദരിയെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. നിരവധി വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് കുവൈത്തിലെ രാഷ്ട്രീയ നേതൃത്വത്തെ വിമർശിക്കുകയും തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
അറസ്റ്റിലായ നവാഫ് അൽ ബദരിയെ ഉടൻ കുവൈത്തിൽ എത്തിച്ച് നിയമ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തിനെതിരെ വ്യാജ പ്രചാരണം നടത്തുന്ന അക്കൗണ്ടുകൾക്കെതിരെ ശക്തമായ നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഖത്തറിൽ വെള്ളിയാഴ്ച പ്രവൃത്തി ദിവസമെന്ന് വാർത്തകൾ; പിന്നിലെ സത്യാവസ്ഥ അറിയാം
ഖത്തറിൽ വെള്ളിയാഴ്ച പ്രവൃത്തി ദിവസമാക്കി മാറ്റിയെന്ന തരത്തിലുള്ള വാർത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങളും അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ വർക്ക്വീക്ക് ഘടനയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും സിവിൽ സർവീസ് ബ്യൂറോ ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് പ്രസിഡന്റ് ഡോ. അബ്ദുൽ അസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫ വ്യക്തമാക്കി. വെള്ളിയാഴ്ച പ്രവൃത്തി ദിവസവും ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യ അവധിയുമായിട്ടാണ് മാറ്റം വരുത്തിയെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചത്. ഇതോടെയാണ് സിവിൽ സർവീസ് ബ്യൂറോ ഔദ്യോഗികമായി പ്രതികരിച്ച് പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി വ്യക്തത വരുത്തിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
നിങ്ങളുടെ ജിമെയിൽ അക്കൗണ്ട് നഷ്ടമായോ? എങ്കിൽ എങ്ങനെ വീണ്ടെടുക്കാമെന്ന് നോക്കാം
ജിമെയിൽ അക്കൗണ്ട് നഷ്ടപ്പെടുന്നത് ഏവർക്കും വലിയ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച്, റിക്കവറി ഇമെയിൽ വിലാസമോ ബന്ധിപ്പിച്ച ഫോൺ നമ്പറോ നഷ്ടമായാൽ പ്രശ്നം ഗുരുതരമാകും. സുരക്ഷാ കാരണങ്ങളാലോ ഉപയോക്തൃനാമവും പാസ്‌വേഡും മറന്നുപോയതിനാലോ ഇത് സംഭവിക്കാം. എങ്കിലും, ഇത്തരം സാഹചര്യങ്ങളിലും അക്കൗണ്ട് പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന നിരവധി ബദൽ മാർഗ്ഗങ്ങൾ ഗൂഗിൾ ഒരുക്കുന്നുണ്ട്.
ഉപകരണ പരിശോധന വഴി ലളിതമായ വീണ്ടെടുപ്പ്
അക്കൗണ്ട് വീണ്ടെടുക്കുന്നതിന്റെ എളുപ്പ മാർഗ്ഗം മുൻപ് ഉപയോഗിച്ചിരുന്ന ഉപകരണം വഴിയാണ്. മുമ്പ് ജിമെയിൽ ലോഗിൻ ചെയ്തിട്ടുള്ള കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിച്ചാൽ ഉടമസ്ഥാവകാശം സ്ഥിരീകരിച്ച് വീണ്ടും പ്രവേശനം നേടാം.
സമീപകാല പ്രവർത്തനങ്ങൾ വഴി സ്ഥിരീകരണം
അടുത്തിടെ ജിമെയിൽ ഉപയോഗിച്ചിട്ടുള്ള ഉപകരണമോ ലൊക്കേഷനോ ഗൂഗിളിന് കാണിച്ചാൽ അക്കൗണ്ട് തിരിച്ചുപിടിക്കാൻ സാധ്യത കൂടുതലാണ്. അക്കൗണ്ടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി ഗൂഗിൾ ഈ വിവരങ്ങൾ ഉപയോഗിക്കും.
റിക്കവറി പരാജയപ്പെട്ടാൽ
വിശ്വസനീയമായ ഉപകരണമില്ലെങ്കിൽ അല്ലെങ്കിൽ സമീപകാല പ്രവർത്തനങ്ങൾ ഓർമ്മയില്ലെങ്കിൽ, ഗൂഗിള്‍ നിങ്ങളുടെ അപേക്ഷ അവലോകനം ചെയ്യാൻ കൂടുതൽ സമയം എടുക്കും. പ്രശ്നത്തിന്റെ സങ്കീർണ്ണതയെ ആശ്രയിച്ച് ഇത് ദിവസങ്ങളോ ആഴ്ചകളോ വേണ്ടിവരാം.
അക്കൗണ്ട് റിക്കവറി പേജ് വഴിയുള്ള ശ്രമം
റിക്കവറി ഇമെയിലോ ഫോൺ നമ്പറോ നൽകാൻ ആവശ്യപ്പെട്ടാൽ ‘Try another way’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ നൽകിയ സുരക്ഷാ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ നൽകുന്നതും സഹായകരമാകും.
അപ്പീൽ പ്രക്രിയ
മറ്റ് മാർഗ്ഗങ്ങൾ ഫലം കാണാത്ത പക്ഷം, ഗൂഗിളിനെ നേരിട്ട് സമീപിക്കാം. പ്രവർത്തനരഹിതമായ (disabled) അക്കൗണ്ടുകൾക്കു വേണ്ടി അപ്പീൽ സമർപ്പിക്കാം. അക്കൗണ്ട് ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി മതിയായ രേഖകൾ ആവശ്യപ്പെടും. ഈ പ്രക്രിയയ്ക്ക് ദിവസങ്ങളോ ഒരാഴ്ചയോ വേണ്ടിവരും.
സുരക്ഷിതമായി അക്കൗണ്ട് സംരക്ഷിക്കുക
അക്കൗണ്ട് വീണ്ടെടുത്തതിന് ശേഷം പാസ്‌വേഡ് ഉടൻ സുരക്ഷിതമായ മറ്റൊന്നായി മാറ്റണം. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ റിക്കവറി ഇമെയിലും ഫോൺ നമ്പറും അപ്‌ഡേറ്റ് ചെയ്യണമെന്ന് ഗൂഗിൾ നിർദേശിക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
Comments (0)