ഖത്തറിലെ വസ്തു ഇടപാടിൽ വൻ കുതിപ്പ്; താമസ-പാർപ്പിട ഇടപാടുകളിൽ 114 ശതമാനത്തിന്റെ വര്‍ധന
ദോഹ: അപ്പാർട്മെന്റുകൾ, വില്ലകൾ അടക്കം ഖത്തറിലെ താമസ വസ്തു ഇടപാടിൽ വൻ കുതിപ്പ്. മുൻ വർഷത്തെ അപേക്ഷിച്ച് നൂറു ശതമാനത്തിലേറെ വർധനയാണ് മേഖലയിൽ രേഖപ്പെടുത്തിയത്. രാജ്യത്തെ റിയൽ എസ്റ്റേറ്റ് വിപണി ശക്തമായി തുടരുന്നതിന്റെ സൂചനയാണ് ഇടപാടുകളിലെ വർധന.
ആഗോള റിയൽ എസ്റ്റേറ്റ് കൺസൽട്ടന്റായ നൈറ്റ് ഫ്രാങ്കിന്റെ കണക്കു പ്രകാരം, ഈ വർഷം രണ്ടാം പാദത്തിൽ ഖത്തറിലെ താമസ-പാർപ്പിട ഇടപാടുകളിൽ 114 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ 923 കോടി ഖത്തർ റിയാൽ മൂല്യമുള്ള 1844 വസ്തു ഇടപാടുകളാണ് രജിസ്റ്റർ ചെയ്തത്.
ദോഹ, അൽ ദായിൻ, അൽ വക്റ മുനിസിപ്പാലിറ്റികളിലാണ് കൂടുതൽ വിനിമയം നടന്നത്. ദോഹയിൽ മാത്രം 3.85 ബില്യൺ ഖത്തർ റിയാലിന്റെ ഇടപാട് നടന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 126 ശതമാനം വർധനയാണ് ദോഹയിൽ ഉണ്ടായത്. അൽ ദായിനിൽ 164 ശതമാനത്തിന്റെയും വക്റയിൽ 127 ശതമാനത്തിന്റെയും വർധന രേഖപ്പെടുത്തി. വസ്തു മൂല്യം കണക്കാക്കുമ്പോൾ ചതുരശ്ര മീറ്ററിന് 13270 ഖത്തർ റിയാലിന്റെ വർധനയാണുള്ളത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)