ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു
ദോഹ: തൃശൂർ നാട്ടിക സ്വദേശി റഷീദ് (59) ഖത്തറിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. നാട്ടിക പഴയ ഐസ് പ്ലാന്റിനടുത്ത് താമസിച്ചിരുന്ന പരേതനായ കല്ലിപ്പറമ്പിൽ കുഞ്ഞിബീരാൻ്റെ മകനാണ്.
മാതാവ്: നബീസ, ഭാര്യ: ഫാത്തിമ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിവരികയാണെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)