ഖത്തറിലേക്ക് ആയുധക്കടത്ത്: സൗദി അതിർത്തി കടന്നെത്തിയ വാഹനത്തിൽ നിന്ന് പിസ്റ്റളുകളും വെടിയുണ്ടകളും പിടിച്ചെടുത്തു
ദോഹ: ഖത്തറിലേക്ക് തോക്കുകളും വെടിയുണ്ടകളും കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ് ജനറൽ അതോറിറ്റി. അബു സമ്ര അതിർത്തി വഴിയെത്തിയ വാഹനത്തിൽ നിന്നാണ് നാല് പിസ്റ്റളുകളും 1500 റൗണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തത്.
സൗദിയിൽ നിന്ന് ഖത്തറിലെ അബു സമ്ര അതിർത്തിയിലെത്തിയ വാഹനം പരിശോധിക്കവേയാണ് നിരോധിത സാധനങ്ങൾ കണ്ടെത്തിയത്. വാഹനത്തിന്റെ വിവിധ അറകളിലായാണ് പിസ്റ്റളുകളും വെടിയുണ്ടകളും ഒളിപ്പിച്ചത്.
അബു സമ്ര അതിർത്തിയിലേക്ക് വാഹനമെത്തുന്നതിന്റെയും പരിശോധനയിൽ തോക്കുകൾ പിടിച്ചെടുക്കുന്നതിന്റെയും ദൃശ്യങ്ങളടങ്ങിയ വിഡിയോ അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അതേസമയം വാഹനത്തിലുണ്ടായിരുന്നവർ ഏത് രാജ്യക്കാരാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)