Posted By user Posted On

പാട്ട് പ്രേമികളെ… ഇനി സ്‌പോട്ടിഫൈയിലും ചാറ്റ് ചെയ്യാം, പാട്ടുകൾ പങ്കുവെക്കാം; പുതിയ ഫീച്ചറിനെക്കുറിച്ചറിയാം…

സുഹൃത്തുക്കളുമായി നേരത്തെ സ്ട്രീമിങ് ആപ്പിലെ പാട്ടുകളോ വീഡിയോയോ പങ്കുവെക്കണം എന്നുണ്ടെങ്കില്‍, അതിന് വാട്‌സാപ്പ് പോലെ പുറത്തുള്ള മെസേജിങ് സേവനത്തെ ആശ്രയിക്കേണ്ടിയിരുന്നു. ഈ പ്രശ്‌നം തിരിച്ചറിഞ്ഞ് പരിഹാരം കണ്ടിരിക്കുകയാണ് മ്യൂസിക് സ്ട്രീമിങ് സേവനമായ സ്‌പോട്ടിഫൈ. ഇനി സ്‌പോട്ടിഫൈയില്‍ ഇപ്പോള്‍ മറ്റുള്ളവര്‍ക്ക് സന്ദേശങ്ങളും അയക്കാം അതിനായി പുതിയ ഡയറക്ട് മെസേജിങ് സേവനം അവതരിപ്പിക്കുകയാണ് കമ്പനി.

പുതിയ അപ്‌ഡേറ്റില്‍ സ്‌പോട്ടിഫൈയിലെത്തുന്ന ഈ ഫീച്ചറിലൂടെ മറ്റ് മെസേജിങ് ആപ്പുകളെ പോലെ തന്നെ എതെങ്കിലും ഒരു വ്യക്തിയുമായുള്ള സ്വകാര്യ ചാറ്റിലോ ഗ്രൂപ്പ് ചാറ്റിലോ സന്ദേശങ്ങള്‍ അയക്കാനും മ്യൂസിക് ട്രാക്കുകള്‍ പങ്കുവെക്കാനും സാധിക്കും. അതിനാല്‍ ചിലപ്പോള്‍ നിങ്ങളുടെ ഫോണില്‍ ഈ ഫീച്ചര്‍ ലഭിക്കണം എന്നില്ല. തുടക്കത്തില്‍ ചില രാജ്യങ്ങളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. കാരണം ഈ ഫീച്ചറിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ട്. ശേഷം പ്രശ്‌നങ്ങള്‍ പരിഹരിച്ച് മറ്റിടങ്ങളിലേക്കും ഈ ഫീച്ചര്‍ എത്തും. ഇന്ത്യയിലേ മറ്റേതെങ്കിലും വിപണികളിലോ ഈ ഫീച്ചര്‍ എപ്പോള്‍ എത്തുമെന്നും വ്യക്തമല്ല.

ഏതെങ്കിലും ഒരു പാട്ട് കേള്‍ക്കുമ്പോള്‍ മനസില്‍ ആരെയെങ്കിലും ഓര്‍മവന്നാല്‍ സ്‌പോട്ടിഫൈയിലെ മെസേജസ് ഐക്കണ്‍ ടാപ്പ് ചെയ്ത് ആ പാട്ട് അയാള്‍ക്ക് അയച്ചുകൊടുക്കാം. ഓപ്പം ഒരു കുറിപ്പും വെക്കാം. മ്യൂസിക് ട്രാക്ക് മാത്രമല്ല പ്ലേലിസ്റ്റും പങ്കുവെക്കാം. പ്രീമിയം ഉപഭോക്താക്കള്‍ക്കും, സൗജന്യ ഉപഭോക്താക്കള്‍ക്കും ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചര്‍ ലഭിക്കും. ഈ അപ്‌ഡേറ്റ് ഘട്ടം ഘട്ടമായാണ് സ്‌പോട്ടിഫൈ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ലിങ്ക് ഡൗണ്‍ലോഡ് ചെയ്യാം: https://apps.apple.com/in/app/spotify-music-and-podcasts/id324684580 , https://play.google.com/store/apps/details?id=com.spotify.music&pcampaignid=web_share, https://apps.apple.com/in/app/spotify-music-and-podcasts/id324684580

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version