സുരക്ഷ മേഖലകളിൽ സംയുക്ത സഹകരണം: ചർച്ചചെയ്ത് ഖത്തർ -ഫ്രാൻസ്
ദോഹ: സുരക്ഷ മേഖലകളിൽ സംയുക്ത സഹകരണം വർധിപ്പിക്കുന്നത് അടക്കം വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് ഖത്തറും ഫ്രാൻസും. പാരിസ് സന്ദർശന വേളയിൽ, ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ സേനയായ ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയിലിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനും വിവിധ സുരക്ഷ മേഖലകളിൽ വൈദഗ്ധ്യം കൈമാറുന്നതിനുമുള്ള സന്നദ്ധത കൂടിക്കാഴ്ചയിൽ ഇരുവരും പ്രകടിപ്പിച്ചു.
Comments (0)