Posted By user Posted On

വാട്‌സ്ആപ്പിൽ ഇനി മെസ്സേജുകൾക്ക് ഒരു മണിക്കൂർ മാത്രം ആയുസ്സ്!: ഡിസപ്പിയറിങ് മെസേജ് ടൈമർ പരിഷ്ക്കരിക്കുന്നു

ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കാൻ വാട്‌സ്ആപ്പ് ഒരുങ്ങുന്നു. നിലവിൽ 24 മണിക്കൂർ, 7 ദിവസം, 90 ദിവസം എന്നിങ്ങനെ ഡിസപ്പിയറിങ് മെസ്സേജ് ഫീച്ചറിന് സമയപരിധിയുണ്ടെങ്കിൽ, അത് ഒരു മണിക്കൂറും 12 മണിക്കൂറുമായി കുറയ്ക്കാൻ വാട്‌സ്ആപ്പ് പദ്ധതിയിടുന്നു.

2020 നവംബറിൽ അവതരിപ്പിച്ച ഈ ഫീച്ചർ, അയച്ച മെസ്സേജുകൾ നിശ്ചിത സമയത്തിനുശേഷം സ്വയം അപ്രത്യക്ഷമാക്കുന്ന ഒന്നാണ്. പുതിയ മാറ്റത്തിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ വേഗത്തിൽ മെസ്സേജുകൾ അപ്രത്യക്ഷമാക്കാൻ സാധിക്കും.

പുതിയ ഫീച്ചറിൽ മെസ്സേജ് അയച്ച ശേഷം അത് വായിക്കുന്നതിന് മുൻപ് തന്നെ അപ്രത്യക്ഷമാകാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ, ഒരു മണിക്കൂർ സമയപരിധി തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് ഒരു റിമൈൻഡർ നൽകും. ഈ ഫീച്ചർ ഉടൻ തന്നെ എല്ലാവർക്കും ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version