ജിയോയും എയർടെലും വീണ്ടും നിരക്ക് കൂട്ടാൻ ഒരുങ്ങുന്നു: കൂടുതൽ അറിയാം
ഇന്ത്യയിലെ പ്രധാന ടെലികോം കമ്പനികളായ Reliance Jioയും Bharti Airtelയും വീണ്ടും ടാരിഫ് വർധിപ്പിക്കാനുള്ള നീക്കത്തിലാണ് എന്നാണ് സൂചന. കഴിഞ്ഞ വർഷം ജൂലൈയിൽ ഇരുവരും പ്ലാൻ നിരക്കുകൾ കൂട്ടിയിരുന്നു. അതിന്റെ ആഘാതം ഇപ്പോഴും പല ഉപഭോക്താക്കളുടെയും പോക്കറ്റിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും, വീണ്ടും വില വർധന വരാനുള്ള സാധ്യത ആശങ്കപ്പെടുത്തുന്നു.
സമീപകാലത്ത് ഇരു കമ്പനികളും ഡാറ്റാ പ്ലാനുകളിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നു. വിലയിൽ നേരിട്ട് വർധന പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത് ഇത് വില കൂടി വരുന്ന ലക്ഷണമാണെന്നാണ്. പ്രത്യേകിച്ച് ഡാറ്റ കൂടുതൽ ഉപയോഗിക്കുന്നവർക്ക് അടുത്ത കാലത്ത് കൂടുതൽ ചെലവ് വരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
നിരക്കുകൾ ഉയർന്നാൽ സാധാരണ ഉപഭോക്താക്കളുടെ മാസാന്ത്യ ഫോൺ ബില്ലുകൾ കുത്തനെ ഉയരും . ഇന്നത്തെ സാഹചര്യത്തിൽ മൊബൈൽ ഡാറ്റ ജീവിതത്തിന്റെ ഭാഗമായതിനാൽ, വിദ്യാഭ്യാസം, ജോലി, വിനോദം എല്ലാം മൊബൈൽ വഴിയാണ് നടക്കുന്നത്. അതിനാൽ തന്നെ വില വർധന ഗ്രാമപ്രദേശങ്ങളിലോ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലോ വലിയ സാമ്പത്തിക ഭാരമായി മാറാനാണ് സാധ്യത.
“പ്ലാനുകളിൽ നടക്കുന്ന ഈ മാറ്റങ്ങൾ സാധാരണമായൊരു ‘ടാരിഫ് ഹൈക്ക്’ന് മുന്നോടിയാണ്. ഉടൻ തന്നെ ഉപഭോക്താക്കൾക്ക് പുതിയ നിരക്കുകൾ നേരിടേണ്ടിവരും.”ടെലികോം രംഗത്തെ വിദഗ്ധർ പറയുന്നു:
‘ഡിജിറ്റൽ ഇന്ത്യ’യുടെ ഭാഗമായി ഇന്റർനെറ്റ് എല്ലാവർക്കും കുറഞ്ഞ വിലയിൽ ലഭിക്കണമെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ, ജിയോയും എയർടെലും പോലുള്ള പ്രമുഖ സേവനദാതാക്കൾ നിരന്തരം നിരക്ക് കൂട്ടുന്നതോടെ, സാധാരണക്കാരൻ്റെ ഡിജിറ്റൽ ജീവിതച്ചിലവ് ദിവസംതോറും ഉയരുകയാണ്.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)