Posted By Editor Editor Posted On

കൌണ്ട്ഡൗൺ തുടങ്ങി :ഫിഫ അറബ് കപ്പ് ഖത്തർ 2025 ന് ഇനി 100 ദിവസം മാത്രം

ദോഹ ∙
ഫിഫ അറബ് കപ്പ് ഖത്തർ 2025-ന്റെ കൗണ്ട്ഡൗൺ ആരംഭിക്കുകയായി . ഡിസംബർ 1 മുതൽ 18 വരെ ഖത്തറിലെ ലോകോത്തര സ്റ്റേഡിയങ്ങളിലായി നടക്കാൻ പോകുന്ന ടൂർണമെന്റിന് ഇനി 100 ദിവസം മാത്രമാണ് ബാക്കിയുള്ളത്.

മൊത്തം 23 ടീമുകളാണ് മത്സരിക്കുന്ന. അതിൽ 9 ടീമുകൾ നേരിട്ടാണ് യോഗ്യത നേടി. ബാക്കിയുള്ള 14 ടീമുകൾ ക്വാളിഫയറുകളിലൂടെ ശേഷിക്കുന്ന 7 സ്ഥാനങ്ങൾക്കായി ഏറ്റുമുട്ടും. 2021-ൽ ഖത്തറിൽ നടന്ന ആദ്യ അറബ് കപ്പ് വൻ വിജയമായിരുന്നു. 6 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റഴിക്കപ്പെടുകയും , 272 ദശലക്ഷം പേർ മത്സരം ടിവി വഴി കാണുകയും ചെയ്തു .

ഡിഫെൻഡിംഗ് ചാമ്പ്യന്മാരായ അൽജീരിയ ഇത്തവണയും വൻ കിരീട പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. ടീമിലെ താരം ബാഗ്ദാദ് ബൂനെജ്, “അറബ് കപ്പ് ഐക്യത്തിന്റെയും സാംസ്‌കാരിക ആഘോഷത്തിന്റെയും പ്രതീകം” ആണെന്ന് അഭിപ്രായപ്പെട്ടു.

2022ൽ ലോകകപ്പിനായി നിർമിച്ച ആറു സ്റ്റേഡിയങ്ങളിലായാണ് ഈ മത്സരങ്ങൾ നടക്കുക. ആരാധകർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പൊതുഗതാഗത സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇതിനോടൊപ്പം, നവംബർ 3 മുതൽ 27 വരെ ഫിഫ അണ്ടർ-17 ലോകകപ്പിനും ഖത്തർ വേദിയാകും. 2029, 2033 അറബ് കപ്പുകളും ഖത്തർ തന്നെ ആതിഥേയത്വം വഹിക്കും എന്നാണ് റിപ്പോർട്ടുകൾ

ടിക്കറ്റുകൾക്കായി : https://www.fifa.com/en/tickets

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ

https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version