Posted By user Posted On

നിങ്ങളുടെ സ്വകാര്യ ചാറ്റുകൾ മെറ്റ എഐക്ക് ആക്‌സസ് ചെയ്യാൻ സാധിക്കുമോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചേ തീരു…

അറിഞ്ഞോ വാട്‌സ്ആപ്പിൽ അഡ്വാൻസ് ചാറ്റ് പ്രൈവസി പ്രവർത്തനക്ഷമമാക്കണം പോലും. ഇല്ലാത്ത പക്ഷം നിങ്ങളുടെ വ്യക്തിഗത ചാറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്താൻ എഐക്ക് സാധിക്കും എന്നാണ് പുതിയ മുന്നറിയിപ്പ് നൽകുന്നത്. ഒരു മൊബൈൽ നമ്പർ ഉൾപ്പെടെയാണിതെന്നും അറിയിപ്പിൽ പറയുന്നു.
എന്നാൽ പ്രചാരണം വ്യാജമാണെന്ന് പിന്നീട് പ്രമുഖ മാധ്യമങ്ങൾ കണ്ടെത്തി. ”വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റ് സൈബർ വെല്ലുവിളികളുടെ കീഴിലാണ്. ഓരോ വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനും ദയവായി അഡ്വാൻസ് ചാറ്റ് പ്രൈവസി ഓണാക്കുക, ഇല്ലെങ്കിൽ എല്ലാ ഗ്രൂപ്പ് ചാറ്റ് അംഗങ്ങളുടെ സന്ദേശങ്ങളും മറ്റും ആക്സസ് ചെയ്യാൻ അഹ ക്ക് നിയമപരമായി സാധിക്കും. വ്യക്തിഗത വാട്ട്സ്ആപ്പ് ചാറ്റുകൾ പോലും അഡ്വാൻസ് ചാറ്റ് പ്രൈവസി ഓണാക്കേണ്ടതുണ്ട്. ഇതിനായി ചാറ്റ് ബോക്‌സിലെ മുകളിലുള്ള ഗ്രൂപ്പ് നേമിൽ ടാപ്പ് ചെയ്യുക, താഴേക്ക് സ്‌ക്രോൾ ചെയ്യുക, ഓണാക്കാനുള്ള ഓപ്ഷൻ നിങ്ങൾക്കവിടെ കാണാൻ സാധിക്കും”..

പ്രചരിക്കുന്ന സന്ദേശം കീവേർഡ് സർച്ച് ചെയ്ത് പരിശോധിച്ചു. വാട്‌സാപ്പിൽ മാത്രമല്ല ഫേസ്ബുക്കിലും സമാന സന്ദേശം വൈറലാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. വാട്‌സ്ആപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഹെൽപ്പ് ഡെസ്‌ക്ക് പരിശോധിച്ചു. അതിൽ മെറ്റ എഐ എങ്ങനെയാണ് വാട്‌സ്ആപ്പിൽ പ്രവർത്തിക്കുന്നെന്ന് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം, മെറ്റ എഐക്ക് ഉപയോക്താക്കൾ നേരിട്ട് അയയ്ക്കുന്ന പ്രോംപ്റ്റുകളും സന്ദേശങ്ങളും മാത്രമേ ആക്സ്സ് ചെയ്യാൻ സാധിക്കുകയുള്ളൂ. മറ്റ് ഉള്ളടക്കങ്ങളൊന്നും എ.ഐക്ക് പ്രാപ്യമല്ല.

ഗ്രൂപ്പ് ചാറ്റിനെ മുഴുവനായോ ഗ്രൂപ്പ് അംഗങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങളിലേക്കോ ഇതിന് ആക്സസ് ചെയ്യാൻ കഴിയില്ല. വാട്ട്സ്ആപ്പിലെ വ്യക്തിഗത സന്ദേശങ്ങളും കോളുകളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് പരിരക്ഷിച്ചിട്ടുണ്ട്. ചാറ്റിന് പുറമേയുള്ള മാറ്റാർക്കും അതായത്, വാട്ട്സ്ആപ്പിനോ മെറ്റായ്ക്കോ പോലും അവ വായിക്കാനോ കേൾക്കാനോ പങ്കിടാനോ കഴിയില്ല.

സന്ദേശത്തിൽ പരാമർശിച്ചിട്ടുള്ള അഡ്വാൻസ് ചാറ്റ് പ്രൈവസി എന്താണെന്നാണ് പിന്നീട് പരിശോധിച്ചത്. ഈ ഫീച്ചർ വാട്‌സ് ആപ്പ് ചാറ്റുകളിലും ഗ്രൂപ്പുകളിലും ഉപയോഗിക്കാം. ഈ സെറ്റിംഗ് ഓൺ ചെയ്താൽ നിങ്ങളുടെ ചാറ്റ് കൂടുതൽ സുരക്ഷിതമാകും. ഗ്രൂപ്പിലെ അംഗങ്ങൾക്ക് പോലും വിവരങ്ങൾ എക്സ്പോർട്ട് ചെയ്യാനോ, സന്ദേശങ്ങളെ എഐ ഫീച്ചറുപയോഗിച്ച് മറ്റാനോ കഴിയില്ല. ഇതുവഴി ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ഉറപ്പാക്കാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version