Posted By Editor Editor Posted On

2025-26 അധ്യായനവർഷം മുതൽ സ്കൂളുകളിൽ ‘ഇസ്ലാമിക് സിവിലൈസേഷൻ’ പാഠ്യപദ്ധതി അവതരിപ്പിക്കാൻ ഒരുങ്ങി ഖത്തർ ഫൗണ്ടേഷൻ

ഖത്തർ ഫൗണ്ടേഷൻ ഫോർ എജ്യുക്കേഷൻ, സയൻസ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് (QF) 2025-2026 അധ്യായനവർഷം മുതൽ എല്ലാ സ്കൂളുകളിലും ‘ഇസ്ലാമിക് സിവിലൈസേഷൻ’ പുതിയ പാഠ്യപദ്ധതി നടപ്പിലാക്കും. വിദ്യാർത്ഥികളുടെ ഐഡന്റിറ്റിയും സാംസ്കാരിക ബന്ധവും ശക്തിപ്പെടുത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

പ്രീ-യൂണിവേഴ്സിറ്റി എജ്യുക്കേഷൻ (PUE) സ്കൂളുകളിലെആറു മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത് എന്നാണ് QF പ്രസ്താവനയിൽ വ്യക്തമാക്കിയത്സം. ഇസ്ലാമിക സ്കാരത്തിലെ നാല് നിർണായക ഘട്ടങ്ങളിലെ പ്രധാന സംഭവവികാസങ്ങൾ പഠിപ്പിച്ച്, വിദ്യാർത്ഥികൾക്ക് ചരിത്രവും പൈതൃകവും ഇന്ററാക്ടീവ് രീതിയിൽ പരിചയപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

“അന്താരാഷ്ട്ര സ്കൂൾ പാഠ്യപദ്ധതികളിൽ ഉള്ള ഒരു പോരായ്മ നികത്താനാണ് ഈ കോഴ്‌സ്. വിദ്യാർത്ഥികൾ ഖത്തറിന്റെ ചരിത്രം പഠിക്കുമ്പോഴും, ഇസ്ലാമിക സംസ്കാരത്തിന്റെ വിപുലമായ ചരിത്രവും അതിന്റെ മനുഷ്യരാശിയിലേറ്റ സ്വാധീനവും പരിചയപ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണ്.”ഡയറക്ടർ ഓഫ് സ്റ്റുഡന്റ് അഫ്ഫയെര്സ് ആൻഡ് കമ്മ്യൂണിറ്റി എൻഗേജ്മെന്റ് സാറാ അൽ ഹജ്രി പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version