Posted By user Posted On

മണിക്കൂറുകളിൽ നൂറോളം ഉൽക്കകളുമായി പെർസീഡ് ഉൽക്കാവർഷം; ഖത്തറിലെ സാഹചര്യങ്ങൾ മികച്ചതല്ലെന്ന് ജ്യോതിശാസ്ത്രജ്ഞൻ

ർഷത്തിലെ ഏറ്റവും പ്രശസ്‌തമായ ഉൽക്കാവർഷങ്ങളിൽ ഒന്നായ പെർസീഡ് ഉൽക്കാവർഷം, സാധാരണയായി ഓഗസ്റ്റ് മധ്യത്തിലാണ് കാണപ്പെടുന്നത്. 2024-ൽ, അൽ ഖരാരയിലെയും അൽ വക്രയിലെയും ആളുകൾ അതിന്റെ ഉച്ചസ്ഥായിയിൽ മണിക്കൂറിൽ 100-ലധികം ഉൽക്കകൾ വരെ കണ്ടിരുന്നു.

ഈ വർഷം, ഓഗസ്റ്റ് 12–13 തീയതികളിലായിരിക്കും ഉൾക്കാവർഷം മൂർദ്ധന്യാവസ്ഥയിൽ എത്തുന്നത്, എന്നാൽ ഖത്തറിൽ ഈ വർഷം ഇത് കാണാനുള്ള സാഹചര്യങ്ങൾ അത്ര മികച്ചതാണ്. ദോഹ ആസ്ഥാനമായുള്ള ജ്യോതിശാസ്ത്രജ്ഞൻ അജിത് എവറസ്റ്ററിന്റെ അഭിപ്രായത്തിൽ, ഓഗസ്റ്റ് 12-ന് രാത്രി പൂർണ്ണചന്ദ്രൻ ഉദിക്കുകയും രാത്രി മുഴുവൻ ആകാശത്ത് നിലനിൽക്കുകയും ചെയ്യും. അതിന്റെ തിളക്കമുള്ള പ്രകാശം മിക്ക ഉൽക്കകളെയും കാഴ്ചയിൽ നിന്ന് തടയും.

സാധാരണയായി, പെർസീഡ് ഉൾക്കാവർഷത്തിൽ മണിക്കൂറിൽ 100 ഉൽക്കകൾ വരെ ഉണ്ടാകും. എന്നാൽ ഈ വർഷം, ചന്ദ്രൻ 92% തെളിച്ചമുള്ളതും, മേഘങ്ങളും ഉയർന്ന ഹ്യൂമിഡിറ്റിയും ഉണ്ടാകുമെന്നതിനാൽ, മണിക്കൂറിൽ ഏകദേശം 8–10 ഉൽക്കകൾ മാത്രമേ ദൃശ്യമാകൂ. അതിൽ കൂടുതൽ കാണുന്നത് ഭാഗ്യമാണെന്ന് എവറസ്റ്റർ പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version