Posted By user Posted On

അറിഞ്ഞോ? ഖത്തറിലെ നിയമങ്ങൾ കൂടുതൽ ശക്തമാകും; നിയമവ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് നീതിന്യായ മന്ത്രി

സുസ്ഥിരമായ വികസനത്തെ പിന്തുണയ്ക്കുന്നതിനും നിയമവാഴ്ച്ച ശക്തിപ്പെടുത്തുന്നതിനും സുതാര്യത വർദ്ധിപ്പിക്കുന്നതിനുമായി ഖത്തർ നിലവിലുള്ള നിയമങ്ങൾ മെച്ചപ്പെടുത്തുന്നതിൽ തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി ബിൻ ഇസ്സ അൽ ഹസ്സൻ അൽ മൊഹന്നദി പറഞ്ഞു.

നിയമങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിലും നീതി ഉറപ്പാക്കുന്നതിലും എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കാൻ കഴിയുന്ന തരത്തിലുള്ള കരുത്തുറ്റ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിലും കഴിഞ്ഞ ഒരു വർഷമായി മന്ത്രിസഭ എടുത്ത തീരുമാനങ്ങൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

ഇന്സ്റ്റിറ്റ്യുഷനുകളും വികസനത്തിനുള്ള പദ്ധതികളും മെച്ചപ്പെടുത്താൻ ഖത്തർ പ്രവർത്തിക്കുന്നുണ്ടെന്ന് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് സെക്രട്ടേറിയറ്റ് ജനറൽ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ ഷെയർ ചെയ്‌ത പോസ്റ്റിൽ വ്യക്തമാക്കുന്നു. പ്രാദേശിക പ്രതിഭകളെ പിന്തുണയ്ക്കുക, ഡിജിറ്റൽ സേവനങ്ങൾ വേഗത്തിലാക്കുക, യുവാക്കളെ ദേശീയ വളർച്ചയിൽ ഉൾപ്പെടുത്തുക, ഭക്ഷ്യസുരക്ഷയിലും സുസ്ഥിരതയിലൂന്നിയ നഗര ആസൂത്രണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവ ഈ ശ്രമങ്ങളിൽ ഉൾപ്പെടുന്നു.

ഭക്ഷ്യസുരക്ഷ, സുസ്ഥിരത, സമ്പൂർണ്ണ നഗരവികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തമായ പദ്ധതിയാണ് മന്ത്രാലയം പിന്തുടരുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ ഒരു പ്രത്യേക സന്ദേശത്തിൽ പറഞ്ഞു.

കഴിഞ്ഞ വർഷം മന്ത്രിസഭാ യോഗങ്ങളിൽ എടുത്ത പല തീരുമാനങ്ങളും ഈ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ഖത്തറിന്റെ മൂന്നാം ദേശീയ വികസന തന്ത്രത്തിന് അനുസൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിൽ താമസിക്കുന്ന എല്ലാവർക്കും മികച്ച നിലവാരമുള്ള ജീവിതം നൽകുക എന്നതാണ് ലക്ഷ്യം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version