Posted By user Posted On

ഉദ്യോഗാര്‍ത്ഥികളെ അറിഞ്ഞോ? എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിളിക്കുന്നു: ശമ്പളം 1.5 ലക്ഷം രൂപ വരെ

സീനിയർ കൺസൾട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ. എ എ ഐ കോർപ്പറേറ്റ് ആസ്ഥാനമായ ന്യൂഡൽഹിലെ ഓഫീസിലായിരിക്കും നിയമനം. സീനിയർ കൺസൾട്ടന്റ് (പ്ലാനിംഗ്), സീനിയർ കൺസൾട്ടന്റ് (ഓപ്പറേഷൻസ്) എന്നീ രണ്ട് പ്രധാന തസ്തികകളിലേക്കാണ് കരാർ അടിസ്ഥാനത്തിൽ റിക്രൂട്ട്മെന്റ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1.5 ലക്ഷം രൂപ ഏകീകൃത കൺസൾട്ടൻസി ഫീസായി ലഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 1. ഒരോ വിഭാഗത്തിലേക്കും അപേക്ഷിക്കാന്‍ വേണ്ട വിശദമായ യോഗ്യത താഴെ കൊടുക്കുന്നു.

സീനിയർ കൺസൾട്ടന്റ് (പ്ലാനിംഗ്)

വിദ്യാഭ്യാസ യോഗ്യത: സിവിൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബാച്ചിലേഴ്സ് ഡിഗ്രിയും ഏതെങ്കിലും വിഷയത്തിൽ എം ബി എയും. ഐഐടി അല്ലെങ്കിൽ എൻ ഐ ടി ബിരുദധാരികൾക്ക് മുൻഗണന.

പരിചയം: ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളുടെ (വിശേഷിച്ച് എയർപോർട്ട് പ്ലാനിംഗ്, നിർമാണം) നിരീക്ഷണം, നിർവഹണം, അല്ലെങ്കിൽ എം ഐ എ സ് വികസനം എന്നിവയിൽ 8-10 വർഷത്തെ പരിചയം.

സീനിയർ കൺസൾട്ടന്റ് (ഓപ്പറേഷൻസ്)

വിദ്യാഭ്യാസ യോഗ്യത: എഞ്ചിനീയറിംഗ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, അല്ലെങ്കിൽ ഓപ്പറേഷൻസ് റിസർച്ച് എന്നിവയിൽ ബാച്ചിലേഴ്സ് ഡിഗ്രിയും ഏതെങ്കിലും വിഷയത്തിൽ എം ബി എയും.

പരിചയം: ഡാറ്റ വിശകലനം, റിപ്പോർട്ടുകൾ തയ്യാറാക്കൽ, അല്ലെങ്കിൽ ഔദ്യോഗിക മറുപടികൾ തയ്യാറാക്കൽ എന്നിവയിൽ 8-10 വർഷത്തെ പരിചയം.

അപേക്ഷാ പ്രക്രിയ

യോഗ്യരായ ഉദ്യോഗാർത്ഥികൾ 2025 ജൂലൈ 21 മുതൽ ഓഗസ്റ്റ് 1 വരെ www.aai.aero അല്ലെങ്കിൽ www.edcilindia.co.in എന്ന വെബ്സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കണം. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നവർ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ

വിദ്യാഭ്യാസ യോഗ്യത, പ്രസക്തമായ പരിചയം, രേഖകളുടെ പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴി മാത്രമേ ബന്ധപ്പെടുകയുള്ളൂ.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

  • നിയമനം: ഒരു വർഷത്തെ കരാർ അടിസ്ഥാനത്തില്‍.
  • പൗരത്വം: ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.
  • യോഗ്യതകൾ: എല്ലാ യോഗ്യതകളും പരിചയവും 2025 ഓഗസ്റ്റ് 1-നോ അതിന് മുമ്പോ നേടിയിരിക്കണം.
  • യാത്രാബത്ത/ദിനബത്ത: അഭിമുഖത്തിന് ഹാജരാകുന്നതിന് ടിഎ/ഡിഎ ലഭിക്കില്ല.
  • അവധി: പൂർത്തിയാക്കിയ ഓരോ മാസത്തിനും 1.5 ദിവസത്തെ അവധി ലഭിക്കും.

എഎഐയുടെ ഈ റിക്രൂട്ട്മെന്റ്, എഞ്ചിനീയറിംഗ്, മാനേജ്മെന്റ് മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് മികച്ച അവസരമാണ്. 1.5 ലക്ഷം രൂപ പ്രതിമാസ ശമ്പളമുള്ള ഈ തസ്തികകൾ, എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ, ഓപ്പറേഷൻസ് മേഖലകളിൽ സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം ഒരുക്കുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version