Posted By user Posted On

അറിഞ്ഞോ? ഖത്തര്‍ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ് ഇനിമുതല്‍ പ്രവാസികളായ കുട്ടികള്‍ക്കും; തീരുമാനം ഉടന്‍ എന്ന് റിപ്പോര്‍ട്ട്

ദോഹ: 2025-26 വര്‍ഷത്തെ ഖത്തര്‍ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ് ഖത്തറികള്‍ അല്ലാത്തവര്‍ക്കും ലഭ്യമാകും. ദോഹയില്‍ ജനിച്ച വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പാനായി അപേക്ഷിക്കാന്‍ കഴിയും. ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കോളര്‍ഷിപ്പ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ സലേം അല്‍ മുഫ്തയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി ദോഹയില്‍ ജനിച്ച വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമാണ് നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞതായി അല്‍ റയാ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ദോഹയില്‍ ജനിച്ച വിദ്യാര്‍ത്ഥികള്‍( പ്രവാസികള്‍ക്കും), ഖത്തറി അമ്മമാരുടെ മക്കള്‍, ഖത്തറിലെ സ്ഥിര താമസക്കാര്‍ (പിആര്‍), ഖത്തറി രേഖകള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ കഴിയുക.

നഴ്സിംഗിനും പ്രഥമശുശ്രൂഷയ്ക്കുമുള്ള സ്‌കോളര്‍ഷിപ്പുകളാണ് ലഭിക്കുക. ഖത്തര്‍ സര്‍വകലാശാലയിലെയും ദോഹ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയിലെയും നഴ്‌സിംഗ് ഇന്റേണല്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനും സാധിക്കും.

ഖത്തരി രേഖകള്‍ കൈവശമുള്ളവര്‍ക്കും സ്ഥിര താമസക്കാര്‍ക്കും ഫാര്‍മസി, നഴ്‌സിംഗ്, പ്രഥമശുശ്രൂഷ എന്നിവയിലെ സ്‌പെഷ്യലൈസേഷനുകളും ഉള്‍പ്പെടുന്ന ‘തമൂഹ്’ പ്രോഗ്രാമില്‍ ചേരാം. നിലവിലെ സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നഴ്‌സിംഗിനാണ് മുന്‍ഗണന.

ആര്‍ക്കൊക്കെ അപേക്ഷിക്കാം:

ഹൈസ്‌കൂള്‍ അല്ലെങ്കില്‍ ഫൗണ്ടേഷന്‍ വര്‍ഷത്തില്‍ കുറഞ്ഞത് 80% ജിപിഎ ഉണ്ടായിരിക്കണം. പഠന ശേഷം എച്ച്എംസി, സിദ്ര മെഡിസിന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യാന്‍ സന്നദ്ധത നിര്‍ബന്ധം. ബിരുദം നേടി ഒരു മാസത്തിനുള്ളില്‍ ജോലി ആരംഭിക്കും. സ്‌പെഷ്യലൈസേഷനുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്‍ഡും ലഭിക്കും.

ബയോളജിക്കല്‍ സയന്‍സസ്, പോഡിയാട്രി, ഡെന്റല്‍ ടെക്‌നീഷ്യന്‍, അനസ്‌തേഷ്യ ടെക്‌നീഷ്യന്‍, റോഡ് എഞ്ചിനീയറിംഗ് ഡ്രോയിംഗ്, മെഡിക്കല്‍ റെക്കോര്‍ഡ്‌സ് കോഡിംഗും എന്‍ക്രിപ്ഷനും തുടങ്ങിയ വിദഗ്ദ മേഖലകളിലും സ്‌കോളര്‍ഷിപ്പ് ലഭിക്കും. ‘കമ്പ്യൂട്ടര്‍ ടീച്ചര്‍’ എന്ന പുതിയ സ്‌പെഷ്യലൈസേഷനും പുതിയതായി ചേര്‍ത്തിട്ടുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version