ശൈത്യകാല യാത്ര എളുപ്പമാകും; ഷാർജ ഉൾപ്പെടെ 16 നഗരങ്ങളിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്
ദോഹ ∙ അബുദാബി, ഷാർജ ഉൾപ്പെടെ 16 ആഗോള നഗരങ്ങളിലേക്കുള്ള പ്രതിവാര വിമാന സർവീസുകൾ വർധിപ്പിച്ച് ഖത്തർ എയർവേയ്സ്. ശൈത്യകാലത്താണ് പുതിയ സർവീസുകളുടെ തുടക്കം. യാത്രാ ഡിമാൻഡ് വർധിച്ച സാഹചര്യത്തിലാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അനുവദിച്ചിരിക്കുന്നത്.
∙ ഏതൊക്കെ നഗരങ്ങളിലേക്ക്?
അബുദാബിയിലേക്ക് അഞ്ചിൽ നിന്ന് 6, ഷാർജയിലേക്ക് മൂന്നിൽ നിന്ന് 7 സർവീസുകളാക്കി ഉയർത്തിയിട്ടുണ്ട്. ബെർലിനിലേക്ക് 18ൽ നിന്ന് 21, കേപ് ടൗണിലേക്ക് പത്തിൽ നിന്ന് 12 ആയാണ് പ്രതിവാര സർവീസുകൾ ഉയർത്തിയത്. കസബ്ലാങ്കയിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം അഞ്ചാക്കി. നിലവിൽ നാല് ആയിരുന്നു.
ഡബ്ളിൻ 14ൽ നിന്ന് 17, ഫ്രാങ്ക്ഫർട്ടിലേക്ക് 18 ൽ നിന്ന് 21, ജോഹന്നാസ്ബർഗിലേക്കുള്ളത് 14ൽ നിന്ന് 18 ആക്കിയിട്ടുണ്ട്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് നിലവിലെ എട്ടിൽ നിന്ന് 10, മാഡ്രിഡിലേക്ക് 14 ൽ നിന്ന് 17, മാഞ്ചസ്റ്ററിലേക്ക് 21ൽ നിന്ന് 24, ടൊറന്റോയിലേക്ക് അഞ്ചിൽ നിന്ന് 7 എന്നിങ്ങനെയാണ് വിപുലപ്പെടുത്തിയത്.
മാലിദ്വിപീലിക്കുള്ള സർവീസുകൾ മൂന്നിൽ നിന്ന് നാലാക്കിയിട്ടുണ്ട്. ഫുക്കറ്റിലേക്ക് 4 സർവീസുകൾ കൂട്ടി 18 ആക്കിയിട്ടുണ്ട്. സാവോപോളോയിലേക്കുള്ള സർവീസുകൾ പതിനാലിൽ നിന്ന് 18 ആക്കി. ടോക്കിയോ നരിതയിലേക്ക് നിലവിലെ പതിനൊന്നിൽ നിന്ന് 14 ആക്കിയും ഉയർത്തിയിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)