നെടുമ്പാശേരിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടാനായി വിമാനം റൺവേയിലേക്ക് നീങ്ങി; വില്ലനായി സാങ്കേതിക തകരാർ, രക്ഷയ്ക്കെത്തിയത് എൻജിനീയർമാർ
നെടുമ്പാശേരി ∙ സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ ഖത്തർ എയർവേയ്സ് വിമാനം 5 മണിക്കൂർ വൈകി. ഇന്നലെ പുലർച്ചെ 4.15ന് വിമാനം ദോഹയിലേക്ക് പുറപ്പെടാനായി റൺവേയിലേക്ക് നീങ്ങിയപ്പോഴാണ് തകരാർ ശ്രദ്ധയിൽപെട്ടത്. തുടർന്ന് വിമാനം തിരികെ ബേയിലേക്ക് എത്തി. എൻജിനീയർമാർ എത്തി പരിശോധന നടത്തി തകരാർ പരിഹരിച്ചു. തുടർന്ന് രാവിലെ ഒൻപതരയോടെ വിമാനം ദോഹയിലേക്കു പുറപ്പെട്ടു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)