‘ലഭിച്ച മൃതദേഹങ്ങള്‍ മറ്റാരുടെയോ’; അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ കുടുംബം
ലഭിച്ച മൃതദേഹങ്ങള്‍ മറ്റാരുടെയോ ആണെന്ന് അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ കുടുംബങ്ങള്‍. തങ്ങള്‍ക്ക് ലഭിച്ച മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇവർ ആരോപിച്ചു. രണ്ട് കുടുംബങ്ങളാണ് ഇത്തരത്തില്‍ ആരോപണമുന്നയിച്ചത്. വിമാനാപകടത്തില്‍ മരിച്ചവരുടെ 13 മൃതദേഹാവശിഷ്ടങ്ങളാണ് യു.കെയിലേയ്ക്ക് കൊണ്ടുപോയത്. ഇതില്‍ രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ മാറിപ്പോയതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. യു.കെയില്‍ നടത്തിയ ഡി.എന്‍.എ. പരിശോധനയിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. ലഭിച്ച മൃതദേഹം മറ്റാരുടേതോ ആണെന്നും കുടുംബം ആരോപിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)