Posted By user Posted On

പഠനയാത്ര പോയാലോ, ഭാവിയിലേക്ക്; പ്രവാസി വിദ്യാർഥികൾക്കായി ഫ്യൂച്ചർ ഫ്രണ്ട് കരിയർ ടൂർ

പഠനയാത്ര പോയാലോ, ഭാവിയിലേക്ക്; പ്രവാസി വിദ്യാർഥികൾക്കായി ഫ്യൂച്ചർ ഫ്രണ്ട് കരിയർ ടൂർവിദ്യാർഥികൾക്ക് അവരുടെ കരിയറിനെയും ഭാവിയെയും കുറിച്ച് വ്യക്തമായ ദിശാബോധമുണ്ടാക്കാനും യാത്ര ഉപകരിക്കും.

അവധിക്കാലം എത്തിക്കഴിഞ്ഞാൽ, കളിച്ചു തിമർക്കുക എന്നതായിരിക്കും കുട്ടികളുടെയെല്ലാം മനസിൽ. പണ്ട് പാടത്തും പറമ്പത്തുമായിരുന്നു കളികളെങ്കിൽ ഇന്ന് സ്ക്രീനിന് മുന്നിൽ ഒതുങ്ങിയുള്ള കളികളാണ് അധികവും. നാല് ചുമരുകൾക്കുള്ളിൽ സ്ക്രീനിന് മുന്നിൽ കൂട്ടുകൂടുന്നതിന്റെയോ സാമൂഹികമായി ഇടപെടേണ്ടതിന്റെയോ

ആവശ്യകത തിരിച്ചറിയാതെയാണ് മിക്ക കുട്ടികളും വളരുന്നത്. എന്നാൽ കുട്ടികളുടെ സാമൂഹികവും മാനസികവുമായ വികാസത്തിനും ഭാവിക്കും കരിയറിനും മുതൽക്കൂട്ടാകുന്നതുമായ ഒരു പഠനയാത്ര ഒരുക്കിയിരിക്കുകയാണ് നിലമ്പൂർ പീവീസ് പബ്ലിക്ക് സ്കൂളും എറയ്റ്റ്സ് എഡ്യുക്കേഷനും. ഫ്യൂച്ചർ ഫ്രണ്ട് കരിയർ ടൂർ എന്ന പേരിൽ മീഡിയവണുമായി ചേർന്നാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. ജൂലൈ 25 മുതൽ 29 വരെ സംഘടിപ്പിക്കുന്ന ട്രിപ്പിന്റെ ഫീസ് 899 ദിർഹമാണ്. താമസം, ഭക്ഷണം, യാത്ര എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. മീഡിയവൺ വഴി അപേക്ഷിക്കുന്നവർക്ക് പ്രത്യേക ഡിസ്കൗണ്ട് ലഭിക്കുന്നു.

ഈ അവധിക്കാലത്ത് കുട്ടികളെ വിർച്വൽ റിയാലിറ്റിയിൽ നിന്ന് ആക്ചുവൽ റിയാലിറ്റിയിലേക്ക് കൊണ്ടുപോകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫ്യൂച്ചർ ഫ്രണ്ട് കരിയർ ടൂർ ആസൂത്രണം ചെയ്തിരിക്കുന്നത്. വിദ്യാർഥികൾക്ക് അവരുടെ കരിയറിനെയും ഭാവിയെയും കുറിച്ച് വ്യക്തമായ ദിശാബോധമുണ്ടാക്കാനും യാത്ര ഉപകരിക്കും.

8 മുതൽ 12 ക്ലാസുകളിലെ പ്രവാസി വിദ്യാർഥികൾക്കായാണ് പഠനയാത്ര ഒരുക്കിയിരിക്കുന്നത്. ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം എന്നിങ്ങനെ പലകുട്ടികൾക്ക് പല വിഷയങ്ങളോടായിരിക്കും താത്പര്യം. കുട്ടികളുടെ ഇത്തരം അഭിരുചികൾ അഭിസംബോധന ചെയ്യുകയപം അത് വളർത്തിയെടുക്കാനും അനുഭവത്തിലൂടെ മനസിലാക്കാനും ഈ യാത്രയിൽ അവസരം ഒരുക്കുന്നുണ്ട്. നിലമ്പൂർ മുതൽ തിരുവനന്തപുരം വരെയാണ് നീളുന്ന ഈ പഠനയാത്രയിൽ ഐഐഎം, എൻഐടി, ഐഐഎസ്ഇആർ തുടങ്ങി കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ വിചക്ഷകരെയും മറ്റ് പ്രശസ്ത വ്യക്തിത്വങ്ങളെയും കാണാനുള്ള അവസരവുമുണ്ട്. കരിയർ ലീഡർമാരെയും കളക്ടർ, മന്ത്രി തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള മുഖാമുഖ സംഭാഷണങ്ങൾ കുട്ടികളുടെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകൾ വിശാലമാക്കാനും വ്യക്തത വരുത്താനും സഹായിക്കും.

പ്രധാനമായും കെഎസ്എ, യുഎഇ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലെ പ്രവാസി വിദ്യാർഥികൾക്കാണ് ട്രിപ്പിൽ പങ്കെടുക്കാൻ അവസരം. കുട്ടികൾക്കായി സൗജന്യ സൈക്കോമെട്രിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും യാത്രയുടെ ഭാ​ഗമായി നടത്തുന്നുണ്ട്. ഭാവിയെ കൃത്യമായ ട്രാക്കിലേക്ക് മാറ്റാൻ ആ​ഗ്രഹിക്കുന്നവർക്ക് 0554720707 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശം അയക്കാവുന്നതാണ്

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version