എയര്‍ ഇന്ത്യയുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും; വിമാനത്താവളത്തില്‍ കുടുങ്ങുന്നത് നിരവധി യാത്രക്കാര്‍
തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും യാത്രക്കാരെ വലയ്ക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കുന്നത്. നൂറുകണക്കിന് യാത്രക്കാരാണ് ഇന്നലെ വിമാനത്താവളത്തിൽ കുടുങ്ങിയത്. വൈകിട്ട് 4.45നുള്ള ദുബായ്, രാത്രി 8.35ന് പുറപ്പെടേണ്ട അബുദാബി, 9.30നുള്ള ഷാർജ വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. ഇന്നലെ ഉച്ചയ്ക്കു 1.15ന് പുറപ്പെടേണ്ട അബുദാബി വിമാനം വൈകിട്ട് 3.15നും രാവിലെ 10.55ന് പുറപ്പെടേണ്ട ദോഹ വിമാനം രാത്രി 7.12നാണ് പുറപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.15ന്റെ അബുദാബി സർവീസും റദ്ദാക്കിയിരുന്നു. ശനിയാഴ്ച രാവിലെ 10.40ന് പുറപ്പെടേണ്ട ബഹ്റൈൻ വിമാനം വൈകിട്ട് 3.05നാണ് പുറപ്പെട്ടത്. രാത്രി 10.25ന് പുറപ്പെടേണ്ട ദമാം വിമാനം ഇന്ന് പുലർച്ചെ 3.12നും വൈകിട്ട് 4.45ന്റെ ദുബായ് വിമാനം രാത്രി ഏഴിനുമാണ് പുറപ്പെട്ടത്. റദ്ദാക്കിയ സർവീസുകൾ സംബന്ധിച്ച് കൃത്യമായ വിവരം നൽകാത്തത് വലിയ ബുദ്ധിമുട്ടാണു സൃഷ്ടിക്കുന്നത്. ആവശ്യത്തിനും വെള്ളവും ഭക്ഷണവും ലഭിച്ചില്ലെന്നും യാത്രക്കാരില്‍ പലരും പരാതിപ്പെട്ടു. വിമാനം പുറപ്പെടുന്നതു സംബന്ധിച്ച ചോദ്യങ്ങൾക്കും അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടിയില്ല. സാങ്കേതിക തകരാറുകളും വിമാനങ്ങളുടെ ലഭ്യതക്കുറവുമാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ തുടർച്ചയായി മുടങ്ങാൻ കാരണമാകുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)