300 ക്യാപ്സൂൾ, 62 കോടിയുടെ ലഹരി: ദോഹയിൽ നിന്നെത്തിയ യുവതി വിമാനത്താവളത്തിൽ പിടിയിൽ
മുംബൈ ∙ 62 കോടി രൂപ വിലമതിക്കുന്ന 6 കിലോ ലഹരിയുമായി യുവതി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി. ബിസ്കറ്റ്, ചോക്‌ലേറ്റ് പാക്കറ്റുകളിൽ ക്യാപ്സൂൾ രൂപത്തിലാണു ലഹരി ഒളിപ്പിച്ചിരുന്നത്. 300 ക്യാപ്സൂൾ കണ്ടെടുത്തതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പറഞ്ഞു. രഹസ്യ വിവരത്തെത്തുടർന്നു നടത്തിയ പരിശോധനയിൽ ദോഹയിൽ നിന്നു മുംബൈയിൽ വിമാനം ഇറങ്ങിയപ്പോഴാണു പിടിയിലായത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)