Posted By user Posted On

പെണ്‍കുട്ടികളുള്ള മാതാപിതാക്കൾക്ക് അറിയേണ്ടതെല്ലാം; സുകന്യ സമൃദ്ധി അക്കൗണ്ട് എങ്ങനെ തുറക്കാം?

പെൺകുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ കൈകാര്യം ചെയ്യാൻ മാതാപിതാക്കൾക്ക് മുന്നിലുള്ള മികച്ച മാർ​ഗമാണ് സുകന്യ സമൃദ്ധി യോജന. പെണ്‍കുട്ടികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ തുടങ്ങിയ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഉയർന്ന പലിശ നിരക്കാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. 8.2 ശതമാനമാണ് നിലവിൽ പദ്ധതിയുടെ പലിശ നിരക്ക്. പെൺകുട്ടികൾക്കുള്ള മാതാപിതാക്കൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാൻ സാധിക്കും.

പത്ത് വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള മാതാപിതാക്കൾക്കാണ് നിക്ഷേപം തുടങ്ങാൻ സാധിക്കുക. സുകന്യ സമൃദ്ധി യേജനയിൽ നിക്ഷേപിച്ച് കഴിഞ്ഞാൽ 14 വര്ഷം കഴിഞ്ഞ് പിൻവലിക്കാം, എന്നാൽ എന്നാൽ പെൺകുട്ടിക്ക് 21 വയസ്സ് തികയുന്നതുവരെ മാതാപിതാക്കൾക്ക് അവരുടെ മുഴുവൻ നിക്ഷേപവും പിൻവലിക്കാൻ കഴിയില്ല.പെൺകുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ 50 ശതമാനം തുക പിൻവലിക്കാതെ ഇരുന്നാൽ കാലാവധി പൂർത്തിയാകുമ്പോൾ ഒരാൾക്ക് ഏകദേശം 64 ലക്ഷം രൂപ ലഭിക്കും. ഇത് പെൺകുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾക്കായി പ്രയോജനപ്പെടുത്താൻ മാതാപിതാക്കൾക്ക് സാധിക്കും.

ഓൺലൈനിൽ സുകന്യ സമൃദ്ധി അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് എങ്ങനെ എന്നത് അറിയാം.

  • ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഒരു അക്കൗണ്ട് സൃഷ്‌ടിക്കുക.
  • നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ ഐപിപിബി അക്കൗണ്ടിലേക്ക് പണം ചേർക്കുക.
  • സ്‌ക്രീനിൽ നിന്നും സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് നമ്പറും കസ്റ്റമർ ഐഡിയും നൽകുക
  • നിങ്ങൾ അടയ്‌ക്കേണ്ട തുകയും ഇൻസ്‌റ്റാൾമെൻ്റ് കാലാവധിയും തിരഞ്ഞെടുക്കുക.
  • പേയ്‌മെൻ്റ് ട്രാൻസ്ഫർ വിജയകരമാകുമ്പോൾ, ഐപിപിബി ആപ്പ് നിങ്ങളെ അറിയിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version