വെറും 1,299 രൂപയ്ക്ക് പറക്കാം, ‘ഫ്ലാഷ് സെയിൽ’ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ഓഫർ വിവരങ്ങൾ അറിയാം
കൊച്ചി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് ‘ഫ്ലാഷ് സെയിൽ’ ആരംഭിച്ചു. ആഭ്യന്തര, അന്തർദേശീയ സർവ്വീസുകളിലെല്ലാം ഈ ഓഫർ ലഭ്യമായിരിക്കും. ഈ ഓഫർ പ്രകാരം ആഭ്യന്തര യാത്രയ്ക്ക് 1,299 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കും. എക്സ്പ്രസ് വാല്യു നിരക്കുകൾ 1,499 രൂപ മുതൽ ആരംഭിക്കും. അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകൾ 4,340 രൂപയിലും ആരംഭിക്കും. യാത്രക്കാർക്ക് എയർലൈനിന്റെ വെബ്‌സൈറ്റായ airindiaexpress.com, മൊബൈൽ ആപ്പ് എന്നിവ വഴി ഈ നിരക്കുകളിൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
2025 ജൂലൈ 15 നും സെപ്റ്റംബർ 21 നും ഇടയിൽ ആഭ്യന്തര, അന്തർദേശീയ വിമാനയാത്ര ചെയ്യുന്നതിനായാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുക. ജൂലൈ 18 വരെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമുണ്ടാകുകയുള്ളൂ. എയർഇന്ത്യ എക്സ്പ്രസ്.കോം, എയർ ഇന്ത്യ എക്സ്പ്രസ് മൊബൈൽ ആപ്പ്, മറ്റ് പ്രധാന ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ ടിക്കറ്റുകൾ ലഭ്യമാകും. എയർഇന്ത്യ എക്സ്പ്രസ്. കോം വഴിയും മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യുന്നവർക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുക. കൺവീനിയൻസ് ഫീ ഇല്ലാതെയാണ് ഓഫർ ലഭിക്കുക.
മറ്റൊരു പ്രധാന കാര്യം, ഇത് പരിമിതമായ ഓഫറാണ്, ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ലഭ്യമാണ്. ഈ ഓഫറിനായി അനുവദിച്ച സീറ്റുകൾ വിറ്റുതീർന്നാൽ, പതിവ് നിരക്കുകളും വ്യവസ്ഥകളും ബാധകമാകുമെന്നും എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)