Posted By user Posted On

എമിറേറ്റ്സ് എയർലൈനിൽ കിടിലൻ തൊഴിലവസരങ്ങൾ; ലക്ഷങ്ങൾ ശമ്പളവും ആനുകൂല്യങ്ങളും, ഓൺലൈനായി അപേക്ഷിക്കാം

ആഗോള റിക്രൂട്ട്മെൻറ് ഡ്രൈവിൻറെ ഭാഗമായി ക്യാബിൻ ക്രൂ അപേക്ഷകൾ ക്ഷണിച്ച് ദുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈൻ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈമായി അപേക്ഷ അയയ്ക്കാമെന്ന് എയർലൈൻ അറിയിച്ചു.

അപേക്ഷകർക്ക് എമിറേറ്റ്സ് ഗ്രൂപ്പ് കരിയേഴ്സ് വെബ്സൈറ്റ് വഴി ബയോഡേറ്റ അയയ്ക്കാം. അപേക്ഷകരുടെ യോഗ്യതയും ശമ്പളവും ഉൾപ്പെടെ എയർലൈൻ വിശദമാക്കിയിട്ടുണ്ട്.

അപേക്ഷകരുടെ യോഗ്യത

21 വയസ്സെങ്കിലും പ്രായമുണ്ടാകണം.
കുറഞ്ഞത് 160 സെൻറീമീറ്റർ ഉയരം, 211 സെൻറീമീറ്റർ ഉയരെ തൊടാനാകണം.
ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം (മറ്റ് ഭാഷകൾ അറിയാവുന്നത് മുൻഗണന നൽകും)
കുറഞ്ഞത് ഒരു വർഷത്തെ കസ്റ്റമർ സർവീസ് എക്സ്പീരിയൻസ്.
ഹൈസ്കൂൾ ഡിപ്ലോമ, അല്ലെങ്കിൽ ഗ്രേഡ് 12 പാസ്സാകണം.
യൂണിഫോം ധരിച്ച് കഴിയുമ്പോൾ ശരീരത്തിൽ കാണാവുന്ന ഭാഗങ്ങളിൽ ടാറ്റൂ ഉണ്ടാകരുത്.
യുഎഇയുടെ തൊഴിൽ വിസ മാനദണ്ഡങ്ങൾ പാലിക്കണം.
ആത്മവിശ്വാസം, സമ്മർദ്ദത്തെ നേരിടാനും ശാന്തമായി ജോലി ചെയ്യാനുമുള്ള കഴിവ് എന്നിവ ക്യാബിൻ ക്രൂ ജോലിയുടെ ഭാഗമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എമിറേറ്റ്സ് കൃതക്യമായ പരിശീലനം നൽകും.

അപേക്ഷകൾ അയയ്ക്കേണ്ട വിധം

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ദുബൈയിലും തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര നഗരങ്ങളിലും എല്ലാ ആഴ്ചയിലും റിക്രൂട്ട്മെൻറ് പരിപാടികൾ സംഘടിപ്പിക്കും. ഷോർട്‍ലിസ്റ്റ് ചെയ്യുന്നവരെ ഇക്കാര്യം വൈകാതെ തന്നെ അറിയിക്കും.

ശമ്പളവും ആനുകൂല്യങ്ങളും

അ‍ടിസ്ഥാന ശമ്പളം – പ്രതിമാസം 4,430 ദിർഹം.

ഫ്ലൈയിങ് പേ- 63.75 ദിർഹം / മണിക്കൂർ (80-100 മണിക്കൂർ, അല്ലെങ്കിൽ മാസം)

ശരാശരി ആകെ മാസ ശമ്പളം – 10,170 ദിർഹം.

ശമ്പളത്തിന് പുറമെ ലേഓവറുകൾക്ക് ഹോട്ടൽ താമസം, എയർപോർട്ടിലേക്കുള്ള ഗതാഗത സൗകര്യം, അന്താരാഷ്ട്ര ഭക്ഷണ അലവൻസുകൾ എന്നിവ ഉണ്ടായിരിക്കും. ഏറ്റവും അപ്ഡേറ്റഡായിട്ടുള്ള ഇംഗ്ലീഷിലുള്ള സിവി, അടുത്തിടെ എടുത്ത ഫോട്ടോ എന്നിവ അപേക്ഷക്കൊപ്പം അയയ്ക്കണം.

APPLY NOW https://www.emirates.com/in/english

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version