Posted By user Posted On

ഖത്തറിലെ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

ദോഹ: ഖത്തറിലെ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. നിക്ഷേപ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അനധികൃത കമ്പനികളുമായി ഇടപാടുകള്‍ നടത്തരുതെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം നിര്‍ദേശിച്ചു. കമ്പനിയെപ്പറ്റി അന്വേഷിക്കാതെ നിക്ഷേപം നടത്തരുതെന്നാണ് മുന്നറിയിപ്പ്.

നിയമപരമായ പദവിയും വാണിജ്യ രജിസ്‌ട്രേഷനുകളും പരിശോധിക്കാതെ നിക്ഷേപ കരാറുകളില്‍ ഒപ്പിടുക, കമ്പനികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഫണ്ട് കൈമാറുക തുടങ്ങിയ ഒഴിവാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഖത്തറിലെ എല്ലാ നിക്ഷേപകരും പൗരന്മാരും താമസക്കാരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ലൈസന്‍സില്ലാത്ത ആര്‍ക്കും ഖത്തറില്‍ ഫണ്ട്റൈസിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്താനോ പൊതുജനങ്ങള്‍ക്ക് നിക്ഷേപ സേവനങ്ങള്‍ നല്‍കാനോ നിയമപരമായി അധികാരമില്ല. ഇത്തരം സ്ഥാപനങ്ങളുമായി ഇടപഴകുന്നത് നിക്ഷേപകരെ നിയമപരവും സാമ്പത്തികവുമായ കാര്യമായ അപകടസാധ്യതകള്‍ക്ക് വിധേയമാക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഏതെങ്കിലും കരാറുകളിലോ ഇടപാടുകളിലോ ഏര്‍പ്പെടുന്നതിന് മുമ്പ് ആ വ്യക്തിയുടെയും സ്ഥാപനത്തിന്റേയും നിയമസാധുതയും ലൈസന്‍സിംഗ് നിലയും പരിശോധിക്കണം. ഇതിനായി മന്ത്രാലയത്തില്‍ ബന്ധപ്പെടാമെന്നും വാണിജ്യ മന്ത്രാലയം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version