വിദേശരാജ്യങ്ങളിലെ മലയാളി വിദ്യാര്‍ഥികളുടെ സുരക്ഷ, ‘പോര്‍ട്ടലും കാര്‍ഡും റെഡി’, അഞ്ച് ലക്ഷം വരെ പരിരക്ഷ
വിദേശരാജ്യങ്ങളിൽ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പോര്‍ട്ടലും ഐഡി കാര്‍ഡും. നോർക്കയുടെ ‘മൈഗ്രേഷൻ സ്റ്റുഡന്‍സ് പോർട്ടൽ’ വൈകാതെ ആരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡും ലഭിക്കും. യുദ്ധം പോലെയുള്ള നിർണായക സമയങ്ങളിൽ കുട്ടികളെ നാട്ടിലെത്തിക്കാൻ പോർട്ടലിലെ ഇത്തരം വിവരങ്ങൾ സഹായിക്കും. വിദ്യാർഥികൾക്കൊപ്പം പ്രവാസികൾക്കും തിരിച്ചറിയൽ കാർഡ് നൽകുന്ന പദ്ധതിയുമുണ്ട്. ഇതോടൊപ്പം ഇൻഷുറൻസ് പരിരക്ഷയുമുണ്ടാകും. ‘അറിയാം, അംഗമാകാം’ എന്ന പേരിൽ പ്രചാരണ പരിപാടിയും തുടങ്ങി. പോർട്ടൽ വഴി സ്റ്റുഡന്‍റ്സ് കാർഡ് ലഭിക്കാൻ 18 വയസ് പൂർത്തിയായിരിക്കണം. മൂന്ന് വർഷമാണ് കാര്‍ഡിന്‍റെ കാലാവധി. അപകടമരണത്തിന് അഞ്ച് ലക്ഷം വരെ പരിരക്ഷയുണ്ടാകും. സ്ഥിരമോ ഭാഗികമോ ആയ അംഗവൈകല്യങ്ങൾക്ക് രണ്ട് ലക്ഷം വരെ ലഭിക്കും. 18–70 പ്രായപരിധിയിലുള്ള, വിദേശത്ത് ആറ് മാസത്തിൽ കൂടുതൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവർക്കാണ് കാർഡിന് അർഹതയുണ്ടാകുക. പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വം, എൻആർഐ സീറ്റ് പ്രവേശനം തുടങ്ങിയവയ്ക്കായി തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. അപകടമരണത്തിന് അഞ്ച് ലക്ഷവും അംഗവൈകല്യങ്ങൾക്ക് രണ്ട് ലക്ഷവും പരിരക്ഷ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)