Posted By user Posted On

പുതു ചരിത്രമെഴുതി ഖത്തറിന്റെ ഷെയ്ഖ അസ്മ; ഇത്തവണ വിജയക്കൊടി നാട്ടിയത് നങ്ക പർബതിന് മുകളിൽ

ദോഹ ∙ സാഹസികയാത്രയിൽ പുതിയ ചരിത്രം കുറിച്ച് ഖത്തറിന്റെ പർവതാരോഹക ഷെയ്ഖ അസ്മ ബിൻത് താനി അൽതാനി. കീഴടക്കിയത് പാക്കിസ്ഥാനിലെ ഉയരമേറിയ കൊടുമുടിയായ നങ്ക പർബത്. ലോകത്തിലെ ഏറ്റവും ഉയരമേറിയ ഒൻപതാമത്തെ കൊടുമുടിയായ നങ്ക, സമുദ്രനിരപ്പിൽ നിന്ന് 8,126 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതോടെ ലോകത്ത് സമുദ്രനിരപ്പിൽ നിന്ന് 8,000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 14 കൊടുമുടികളിൽ 9 എണ്ണവും ഷെയ്ഖ അസ്മ കീഴടക്കിക്കഴിഞ്ഞു. ഗഷെർബ്രം-1, ഗഷെർബ്രം-2, ബ്രോഡ് പീക്ക് എന്നീ മൂന്ന് കൊടുമുടികൾ കൂടി കീഴടക്കുകയാണ് അടുത്ത ലക്ഷ്യം. ഷിഷപൻഗ്മ, ചൊ ഒയു എന്നീ കൊടുമുടികൾ കൂടി കീഴടക്കിയാൽ ലോകത്തിൽ 8,000 മീറ്റർ ഉയരത്തിലുള്ള 14 കൊടുമുടികളും കീഴടക്കുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടം ഷെയ്ഖ അസ്മയ്ക്ക് സ്വന്തമാകും. മാത്രമല്ല, പർവതാരോഹകർക്കിടയിലെ ഏറ്റവും സുപ്രധാനമായ ഗ്രാൻഡ് സ്ലാം പൂർത്തിയാക്കുന്നതിന്റെ നേട്ടവും സ്വന്തമാക്കും. ലോകത്തിലെ ഏറ്റവും ഉയരമേറിയ എവറസ്റ്റ് മുതൽ കെ 2, ലോട്സെ, കിളിമഞ്ചാരോ, അകോൺകാഗ്വ, എൽബ്രസ്, വിൻസൺ മാസിഫ്, അമാ ദബ്‌ലം, ദൗലഗിരി, മനാസ്‌ലു എന്നിവയെല്ലാം ഷെയ്ഖ അസ്മയുടെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version