സൂഖ് വാഖിഫിൽ പാകിസ്താനി മാമ്പഴ മേളക്ക് ഒരുങ്ങുന്നു
ദോഹ: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടന്ന മാമ്പഴ മേളക്കുശേഷം സൂഖ് വാഖിഫ് പാകിസ്താൻ മാമ്പഴ പ്രദർശനത്തിന് ഒരുങ്ങുന്നു. ഖത്തറിലെ പാകിസ്താൻ എംബസി സൂഖ് വാഖിഫ് മാനേജ്മെന്റുമായി സഹകരിച്ച്, ജൂലൈ 10 മുതൽ 19 വരെയാണ് സൂഖ് വാഖിഫിന്റെ ഈസ്റ്റേൺ സ്ക്വയറിൽ മാമ്പഴ മേള സംഘടിപ്പിക്കുന്നത്.
മാമ്പഴ മേള എല്ലാ ദിവസവും വൈകീട്ട് നാലു മുതൽ രാത്രി 10 മണി വരെയാണ് പ്രവർത്തിക്കുക. മുൻ വർഷം നടന്ന മേളയിൽ 25,929 കിലോഗ്രാം മാമ്പഴങ്ങളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും വിൽപന നടത്തിയിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)