കുടിയേറ്റ പോർട്ടലും ഐഡി കാർഡും; ഒപ്പം വിദേശത്തെ മലയാളി വിദ്യാർത്ഥികൾക്ക് നോർക്കയുടെ സംരക്ഷണവും
വിദേശരാജ്യങ്ങളിൽ കുടുങ്ങുന്ന മലയാളി വിദ്യാർഥികൾക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ നോർക്ക. വിദ്യാർഥികൾക്ക് രജിസ്ട്രേഷനും അതിലൂടെ തിരിച്ചറിയൽ കാർഡ് ലഭ്യമാക്കാനും മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ ഉടൻ തുടങ്ങും. യുദ്ധംപോലുള്ള നിർണായകസമയങ്ങളിൽ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ പോർട്ടലിലെ വിവരങ്ങൾ സഹായമാകും. പ്രവാസികൾക്കെല്ലാം തിരിച്ചറിയൽ കാർഡ് നൽകി വിവരശേഖരണം വ്യാപകമാക്കും. ഇതിനായി ‘അറിയാം അംഗമാകാം’ എന്ന പേരിൽ ഒരുമാസത്തെ പ്രചാരണം തുടരുകയാണെന്ന് സിഇഒ അജിത് കോളശ്ശേരി പറഞ്ഞു.
- കുടിയേറ്റ പോർട്ടൽ തുടങ്ങും
- യുദ്ധംപോലുള്ള സാഹചര്യങ്ങളിൽ ഉപയോഗിക്കാനാകും
സ്റ്റുഡന്റ്സ് ഐഡി കാർഡ്
- വിദേശത്ത് പഠിക്കുന്നവർക്ക്
- പ്രായം 18
- കാലാവധി മൂന്നുവർഷം
- അപകടമരണത്തിന് അഞ്ചു ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ
- സ്ഥിരമോ ഭാഗികമോ ആയ വൈകല്യങ്ങൾക്ക് രണ്ടു ലക്ഷം രൂപവരെ
പ്രവാസി ഐഡി കാർഡ്
- വിദേശത്ത് ആറുമാസത്തിൽക്കൂടുതൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവർക്ക്.
- പ്രായം 18-70
- പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗത്വത്തിനും മെഡിക്കൽ കോഴ്‌സുകളിലെ എൻആർഐ സീറ്റ് പ്രവേശനത്തിന് സ്‌പോൺസറുടെ തിരിച്ചറിയൽ രേഖകളിൽ ഒന്നായും ഉപയോഗിക്കാം
- അപകടമരണത്തിന് അഞ്ചു ലക്ഷം രൂപയുടെയും ഭാഗികമോ സ്ഥിരമോ ആയ അംഗവൈകല്യങ്ങൾക്ക് രണ്ടു ലക്ഷത്തിന്റെ പരിരക്ഷ
പ്രവാസിരക്ഷാ പോളിസി
- വിദേശത്തോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലോ ആറുമാസത്തിൽ കൂടുതൽ ജോലിയുള്ള/ താമസിക്കുന്നവർക്ക്
- പ്രായം 18 -60
- ഗുരുതര രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെയും അപകട മരണത്തിന് മൂന്നുലക്ഷംവരെയും പരിരക്ഷ
NORKA WEBSITE https://norkaroots.kerala.gov.in/
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)