യുദ്ധഭീതി ഒഴിഞ്ഞു, ഇറാൻ വ്യോമപാത തുറന്നു: യുഎഇ-ടെഹ്റാൻ വിമാന സർവീസ് പുനരാരംഭിച്ചു
ഇറാൻ വ്യോമപാത തുറന്നതോടെ ദുബായിൽ നിന്ന് ടെഹ്റാനിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു. ബന്ദർ അബ്ബാസ്, മഷ്ഹദ്, ടെഹ്റാൻ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈ ദുബായ് സർവീസുകളാണ് ആരംഭിച്ചത്. ജൂൺ 13ന് ആണ് ഇറാൻ വ്യോമ പാത അടച്ചത്.യുദ്ധഭീതി ഒഴിഞ്ഞതോടെ വ്യാഴാഴ്ച വ്യോമ പാത തുറക്കുന്നതായി ഇറാൻ അറിയിച്ചതിനു പിന്നാലെയാണ് ഫ്ലൈദുബായ് പതിവു സർവീസുകൾ നടത്തിയത്. ഷാർജയിൽ നിന്നുള്ള എയർ അറേബ്യ സർവീസുകൾ നാളെ തുടങ്ങും. ടെഹ്റാൻ, ഷിറാസ്, ലാർ എന്നിവിടങ്ങളിലേക്കാണ് എയർ അറേബ്യ സർവീസുകൾ. അതേസമയം, 9 വരെ എമിറേറ്റ്സിന്റെ സർവീസുകൾ പുനരാരംഭിക്കില്ലെന്ന് കമ്പനി അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)