യുഎഇയിലെ ഉപഭോക്താക്കൾക്കായി ആമസോൺ ബസാർ: 15 മിനിറ്റ് ഡെലിവറിയും 1 ദിർഹം ഡീലുകളും
യുഎഇയിലെ ഉപഭോക്താക്കൾക്കായി ആമസോൺ ആപ്പിൽ ‘ആമസോൺ ബസാർ’ എന്ന പേരിൽ പുതിയൊരു വിഭാഗം പ്രവർത്തനമാരംഭിച്ചു. കുറഞ്ഞ വിലയിൽ ഉൽപന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ വിഭാഗത്തിന്റെ പ്രധാന സവിശേഷത. മിക്ക ഉൽപന്നങ്ങൾക്കും 25 ദിർഹമിന് താഴെയാണ് വില, കൂടാതെ 1 ദിർഹം മുതലുള്ള ഉൽപന്നങ്ങളും ഇവിടെ ലഭ്യമാണ്.ഫാഷൻ, വീട്ടുപകരണങ്ങൾ, ലൈഫ്‌സ്റ്റൈൽ എന്നിവയുൾപ്പെടെ ഒട്ടേറെ ഉൽപന്നങ്ങൾ ബസാറിൽ ഉൾപ്പെടുന്നു. ഈ വിഭാഗത്തിൽ ആദ്യ മാസത്തിൽ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് എല്ലാ ഉൽപന്നങ്ങൾക്കും 25 ശതമാനം കിഴിവ് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ‘ബസാർ’ ഒരു മൊബൈൽ-ഒൺലി പ്ലാറ്റ്‌ഫോമാണ്. കംപ്യൂട്ടറിലാണ് ആപ്പിലേക്ക് റീഡയറക്‌ട് ചെയ്യാൻ ഒരു ക്യു ആർ കോഡ് സ്കാൻ ചെയ്യേണ്ടി വരും.
ആമസോൺ ആപ്പിൽ സ്ക്രീനിന്റെ മുകളിൽ ഇടതുവശത്ത്, ഡീലുകൾക്ക് അടുത്തായി ‘ബസാർ(bazaar)’ എന്ന് ലേബൽ ചെയ്ത ബട്ടണിൽ ഈ പുതിയ വിഭാഗം കണ്ടെത്താം. ഉപഭോക്താക്കൾക്ക് ആപ്പിൽ ‘ബസാർ’ എന്ന് നേരിട്ട് തിരഞ്ഞും പുതിയ ട്രെൻഡുകളും താങ്ങാനാവുന്ന വിലയിലുള്ള ഉൽപന്നങ്ങളും കണ്ടെത്താൻ സാധിക്കും. കൂടാതെ മൊബൈൽ ബ്രൗസറുകളിലൂടെ amazon.ae/bazaar എന്ന വെബ്സൈറ്റ് വഴിയും ഉൽപന്നങ്ങൾ ലഭ്യമാണ്.
ചില ഉൽപന്നങ്ങൾക്ക് 15 മിനിറ്റ് ഡെലിവറി ഓപ്ഷനും ഈ പ്ലാറ്റ്ഫോം നൽകുന്നുണ്ട്. വീട്ടുപകരണങ്ങൾ, ഭക്ഷണം, പച്ചക്കറികൾ, ദൈനംദിന ജീവിതത്തിന് ആവശ്യമായവ എന്നിവ ഇതിൽ ഉൾപ്പെടും. 25 ദിർഹമിന് താഴെയുള്ള ഡീലുകൾ, പ്രതിവാര സൂപ്പർ സേവറുകൾ, വെറും 1 ദിർഹമിന് ലഭിക്കുന്ന ഉൽപന്നങ്ങൾ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളുമുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/ELNE8zKlSBPBsCEhfUubzv?mode=ac_t
Comments (0)