Posted By user Posted On

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരെ ശ്രദ്ധിക്കൂ; സെറ്റിംഗിസിൽ ഈ മാറ്റം വരുത്തിയില്ലെങ്കിൽ പണി പാളും

ബാങ്കുകളുടെ കെ.വൈ.സി അപ്‌ഡേഷൻ എന്ന പേരിൽ വാട്‌സ്ആപ്പുകളിലേക്ക് സന്ദേശം അയച്ച് ഫോൺ ഹാക്ക് ചെയ്യുന്ന തട്ടിപ്പ് സംഘം സജീവമാകുന്നു. ഡാറ്റ ശേഖരണവും, ഫോൺ ടാപ്പിംഗും ലക്ഷ്യം വെയ്ക്കുന്ന ഹാക്കിംഗ് വൈറസുകളാണ് തട്ടിപ്പുസംഘം ഇതിനായി ഉപയോഗിക്കുന്നത്. സന്ദേശത്തിൽ ക്ലിക്ക് ചെയ്താൽ കോൺടാക്ട് ലിസ്റ്റിലുള്ളവർക്കും സന്ദേശമെത്തും. സുഹൃത്തുക്കൾ ലിങ്ക് ക്ലിക്ക് ചെയ്താൽ അവരുടെ ലിസ്റ്റിലുള്ളവർക്കും അതിവേഗം ഈ വൈറസ് പടരും. സംശയാസ്പദമായ സന്ദേശം ലഭിക്കുകയാണെങ്കിൽ ബാങ്ക് അധികൃതരെ അറിയിക്കണമെന്നും സംശയാസ്പദമായ സന്ദേശങ്ങളും ഫയലുകളും ഇല്ലാതാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകളും മറ്റ് സെൻസിറ്റീവ് വിവരങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഡൗൺലോഡിംഗ് ശ്രദ്ധിച്ച്

സംശയാസ്പദമായ ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണം. അജ്ഞാത ഉറവിടങ്ങളിൽ നിന്നും ലഭിക്കുന്ന ഫയലുകളോ മറ്റ് ഫയലുകളോ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക. അവയിൽ മാൽവെയർ അടങ്ങിയിരിക്കാം. ആപ്പുകൾ അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കണം. മാൽവെയർ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനും ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും പതിവായി അപ്‌ഡേറ്റ് ചെയ്യണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.ജാഗ്രത വേണം

  1. പരിചയക്കാരിൽ നിന്നുള്ള മെസേജ് മാത്രം സ്വീകരിക്കാനായി ഫ്രണ്ട്‌സ് ഓൺലി സെറ്റ് ചെയ്യുക
  2. വാട്‌സ്ആപ്പിൽ വരുന്ന അനാവശ്യ ലിങ്കുകൾ തുറക്കരുത്
  3. ഇത്തരം ലിങ്ക് വഴി ഡാറ്റ ഷെയർ ചെയ്യരുത്.
  4. ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വാട്‌സ്ആപ്പ് വഴി ലിങ്കിലൂടെ ഡാറ്റ ശേഖരിക്കാറില്ല.
  5. സംശയം തോന്നുന്നപക്ഷം ബന്ധപ്പെട്ട ഓഫീസുകളിൽ അന്വേഷിക്കുക.

ഹാക്ക് ചെയ്യപ്പെട്ടാൽ:

  1. വാട്‌സപ്പ് അൺഇൻസ്റ്റാൾ ചെയ്യുക
  2. ഫോണിൽ കാണുന്ന പുതിയ ഏതെങ്കിലും ആപ്പ് ഉണ്ടെങ്കിൽ ഉടൻ അൺഇൻസ്റ്റാൾ ചെയ്യുക ( ഒരിക്കലും റിമൂവ് ചെയ്യരുത്)
  3. സിം ഊരിയെടുത്ത് പുതിയ/ മറ്റൊരു ഫോണിലിട്ട് വാട്‌സ്ആപ്പ് റിക്കവർ ചെയ്യുക. ഒ.ടി.പി വരുന്നത് ഉറപ്പാക്കി പഴയ വാട്‌സ്ആപ്പ് ശരിയായെന്ന് ഉറപ്പാക്കുക.
  4. വാട്‌സ്ആപ്പ് പിൻ / ലോക്ക് മാറ്റുക
  5. വാട്‌സ്ആപ്പിൽ ഇ മെയിൽ സെറ്റ് ചെയ്യുക
  6. ടു ഫാക്ടർ ഓതന്റിഫിക്കേഷൻ ചെയ്യുക
  7. ലിങ്ക്‌സ് കോൺടാക്ട് ഓൺലി ആക്കുക
  8. മറ്റൊരു ഫോണിൽ വാട്‌സപ്പ് റിക്കവറി ചെയ്ത് ശരിയെന്ന് തോന്നിയാൽ മാത്രം സിം ഒറിജിനൽ ഫോണിലിട്ട് വീണ്ടും വാട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  9. മുഴുവൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും ഇമെയിലിന്റെയും പാസ്‌വേഡ് മാറ്റണം.
  10. ശരിയായില്ലെങ്കിൽ സൈബർ വിദഗ്ധർക്ക് കൈമാറണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version