Posted By user Posted On

ഇറാൻ-ഇസ്രയേൽ സംഘർഷം: പൗരന്മാർ സുരക്ഷിത ഇടങ്ങളിൽ കഴിയണമെന്ന് ഖത്തറിലെ യുഎസ് എംബസി; ജാഗ്രതാ നിർദേശം

ദോഹ ∙ ഖത്തറിലെ അമേരിക്കൻ പൗരന്മാർ സുരക്ഷിത ഇടങ്ങളിൽ കഴിയണമെന്ന് ദോഹയിലെ യുഎസ് എംബസിയുടെ നിർദേശം. ഖത്തറിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാർക്ക് ഇതു സംബന്ധിച്ച് ഇ മെയിൽ സന്ദേശം അയച്ചതായാണ് റിപ്പോർട്ടുകൾ. നിലവിലെ സങ്കീർണമായ സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ പൗരന്മാരും സുരക്ഷിത ഇടങ്ങളിൽ തന്നെ കഴിയണമെന്നാണ് ഇ മെയിൽ സന്ദേശത്തിലുള്ളത്. ഇറാൻ-ഇസ്രയേൽ സംഘർഷം തീവ്രമാകുന്ന സാഹചര്യത്തിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച അമേരിക്ക ആഗോള തലത്തിലുള്ള യുഎസ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇറാന്റെ ആണവ നിലയങ്ങൾക്ക് നേർക്ക് യുഎസ് നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയത്.

ആണവ നിലയങ്ങൾക്ക് മേൽ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി മധ്യപൂർവ ദേശത്തെ യുഎസ് സൈനികത്താവളങ്ങൾ ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ-ഇസ്രയേൽ സംഘർഷം തീവ്രമാകുന്നത് ഗൾഫ്, അറബ് മേഖലയെ തന്നെ ആശങ്കയിലാക്കിയിരിക്കുകയാണ്

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version