രാജ്യാന്തര കുറ്റവാളി യുഎഇയിൽ അറസ്റ്റിൽ
രാജ്യാന്തര തലത്തിൽ അഴിമതി കേസിലെ പിടികിട്ടാപ്പുള്ളിയെ യു.എ.ഇ പൊലീസ് അറസ്റ്റ് ചെയ്തു.
മാൾഡോവൻ പൗരനായ വൈറ്റലി പിർലോഗ് ആണ് അറസ്റ്റിലായതെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇൻറർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച ഇയാളെ ഫ്രഞ്ച് അതോറിറ്റിയുടെ അഭ്യർഥന മാനിച്ച് ജൂൺ 15നാണ് യു.എ.ഇ പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻറർപോളിൻറെ കമീഷൻ ഫോർ കൺട്രോൾ ഓഫ് ഫൈൽസിൻറെ മുൻ ചെയർമാനാണ് പിർലോഗ്.
വ്യാജരേഖ ചമക്കൽ, കൈക്കൂലി, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങളെ തുടർന്ന് ഇൻറർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ആഗോള സംഘടനകളുടെയും വിവിധ നിയമ ഏജൻസികളുടെയും സഹകരണത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)