Posted By user Posted On

ശ​നി​യാ​ഴ്ച​ത്തെ പ​ക​ലി​ന് ദൈ​ർ​ഘ്യ​മേ​റും

ദോ​ഹ: രാ​ജ്യം ക​ടു​ത്ത ചൂ​ടി​ലേ​ക്ക് നീ​ങ്ങ​വെ, സീ​സ​ണി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ പ​ക​ലും ഈ​യാ​ഴ്ച സം​ഭ​വി​ക്കു​മെ​ന്ന് ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ്. ജൂ​ൺ 21 ശ​നി​യാ​ഴ്ച​യാ​ണ് പ​ക​ലി​ന് ദൈ​ർ​ഘ്യം കൂ​ടു​ത​ലും, രാ​ത്രി കു​റ​ഞ്ഞ​തു​മാ​യ ദി​വ​സം. ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സി​ലെ ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ബ​ഷീ​ർ മ​ർ​സൂ​ഖ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വ​ട​ക്ക​ൻ അ​ർ​ധ​ഗോ​ള​ത്തി​ൽ ഉ​ത്ത​രാ​യ​ന​വും അ​തേ ദി​വ​സം​ത​ന്നെ തെ​ക്ക​ൻ അ​ർ​ധ​ഗോ​ള​ത്തി​ൽ ദ​ക്ഷി​ണാ​യ​ന​വും സം​ഭ​വി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പ​ക​ലി​ന് ദൈ​ർ​ഘ്യ​വും രാ​ത്രി​യു​ടെ നീ​ളം കു​റ​യു​ന്ന​തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളെ നി​ർ​ണ​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​യ​തി​നാ​ൽ സു​പ്ര​ധാ​ന​മാ​യ പ്ര​തി​ഭാ​സ​മാ​ണി​ത്. സൂ​ര്യ​ന്റെ തെ​ക്കു​നി​ന്നു​മു​ള്ള വ​ട​ക്കോ​ട്ടു​ള്ള യാ​ത്ര​യെ സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് ഉ​ത്ത​രാ​യ​നം. വ​ട​ക്ക​ൻ അ​ർ​ധ​ഗോ​ള​ത്തി​ൽ പ​ക​ലി​ന്റെ ദൈ​ർ​ഘ്യം കൂ​ടു​മ്പോ​ൾ എ​തി​ർ​വ​ശ​ത്ത് തെ​ക്ക​ൻ അ​ർ​ധ​ഗോ​ള​ത്തി​ലു​ള്ള​വ​ർ​ക്ക് പ​ക​ലി​ന് ദൈ​ർ​ഘ്യം കു​റ​വും രാ​ത്രി​ക്ക് നീ​ളം കൂ​ടു​ത​ലു​മാ​യി​രി​ക്കും. ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ 22ന് ​പ​ക​ലി​ന്റെ​യും രാ​ത്രി​യു​ടേ​യും ദൈ​ർ​ഘ്യം ഒ​രു​പോ​ലെ​യാ​യി​രി​ക്കു​മെ​ന്നും ഡോ. ​ബ​ഷീ​ർ മ​ർ​സൂ​ഖ് പ​റ​ഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version