യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് ഇസ്ലാമിക പുതുവർഷത്തിൽ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു
യുഎഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഇസ്ലാമിക പുതുവർഷം പ്രമാണിച്ച് ഈ മാസം 27ന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. ഹിജ്രി 1447 വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ അവധി നൽകുന്നത്. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധിയുള്ള ജീവനക്കാർക്ക് ഈ അവധി ലഭിക്കുന്നതോടെ ജൂൺ 27 മുതൽ 29 വരെ മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും. തുടർന്ന് ജൂൺ 30 മുതൽ സാധാരണ പ്രവൃത്തി സമയം പുനരാരംഭിക്കും.
പൊതുമേഖലാ ജീവനക്കാർക്കും സമാനമായ അവധി ദിവസങ്ങൾ ലഭിക്കും. യുഎഇയിൽ നടപ്പാക്കിയ ഏകീകൃത അവധിക്കാല നയം അനുസരിച്ച്, പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാർക്കും വർഷം മുഴുവൻ തുല്യമായ അവധികൾ ഉറപ്പാക്കുന്നുണ്ട്. ഈ വർഷം ജൂണിലെ തുടക്കത്തിൽ ബലിപെരുന്നാൾ അവധിക്ക് ശേഷം ലഭിക്കുന്ന അടുത്ത നീണ്ട അവധിയാണ് ഹിജ്രി പുതുവർഷ അവധി.
മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഈ അവധിയുടെ പ്രഖ്യാപനം നടത്തിയത്. ഇത് രാജ്യത്തെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ബാധകമാണ്. ഇസ്ലാമിക അല്ലെങ്കിൽ ഹിജ്രി കലണ്ടർ ചാന്ദ്ര മാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കലണ്ടറിലെ ആദ്യ മാസമായ മുഹറത്തിന്റെ ആദ്യ ദിവസമാണ് പുതുവർഷമായി കണക്കാക്കുന്നത്. 2025 ലെ ഔദ്യോഗിക അവധികളുടെ അംഗീകൃത പട്ടിക അനുസരിച്ചാണ് ഈ തീയതി സ്ഥിരീകരിച്ചിരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)