ഇസ്രായേൽ – ഇറാൻ സംഘർഷം: പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും സുപ്രധാന നിര്‍ദേശവുമായി യുഎഇ
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം മേഖലയിലെ വിമാന സർവീസുകളെ ബാധിക്കുന്നതിനാൽ, പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും നിര്‍ദേശവുമായി യുഎഇ. മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്, വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യതയുള്ളതിനാൽ, വിമാന ഷെഡ്യൂളുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി എല്ലാവരും നേരിട്ട് അവരുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം (MoFA) അഭ്യഥിച്ചു. ജോർദാൻ, ഇറാഖ്, ലെബനൻ, സിറിയ, ഇറാൻ, ഇസ്രായേൽ എന്നിവിടങ്ങളിൽ താമസിക്കുന്ന യുഎഇ പൗരന്മാർ പിന്തുണയും അടിയന്തര അപ്ഡേറ്റുകളും ആക്സസ് ചെയ്യുന്നതിനായി ‘ത്വാജുഡി’ സേവനത്തിൽ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ യുഎഇ പൗരന്മാർക്ക് 0097180024 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടാനും കഴിയുമെന്ന് MoFA കൂട്ടിച്ചേർത്തു. വിദേശത്തുള്ള തങ്ങളുടെ പൗരന്മാരുടെ ക്ഷേമം സംരക്ഷിക്കുന്നതിനും അനിശ്ചിതത്വം വർധിക്കുന്ന സാഹചര്യങ്ങളിൽ ഫലപ്രദമായ ആശയവിനിമയം നിലനിർത്തുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നടപടികളെന്ന് മന്ത്രാലയം പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)