Posted By user Posted On

അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്നത് 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷുകാർ, 7 പോർച്ചുഗീസുകാർ

ഗാന്ധിനഗര്‍: അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യാ വിമാനത്തിലുണ്ടായിരുന്നത് യാത്രക്കാരും വിമാനജീവനക്കാരും അടക്കം 242 പേരെന്ന് സ്ഥിരീകരിച്ച് എയര്‍ ഇന്ത്യ. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യക്കാരാണ്. 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേര്‍ പോര്‍ച്ചുഗീസ് പൗരന്മാരുമാണ്. ഒരാള്‍ കാനേഡിയന്‍ പൗരനാണ്.

ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയർന്ന ഉടൻ തകർന്നു വീഴുകയായിരുന്നു. ഉച്ചയ്ക്ക് 1.39 നായിരുന്നു വിമാനം അഹമദാബാദിൽനിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനം ടെയ്ക്ക് ഓഫ് ചെയ്ത ഉടൻ പൈലറ്റ് ‘മെയ് ‍ഡേ’ അപായ സിഗ്നൽ എയർ ട്രാഫ്ക് കൺട്രോളിന് കൈമാറിയതായാണ് വിവരം. പിന്നീട് വിമാനവുമായി ആശയവിനിമയം നഷ്ടപ്പെട്ടതായും എടിസി അറിയിച്ചു.

അപകടത്തിൽപെട്ട നിരവധി പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. 1800 5691 444 എന്നൊരു ഹോട്ട്‌ലൈന്‍ നമ്പറും സജ്ജമാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. അപകടം നടന്ന ഉടൻ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളം അടച്ചതായി അധികൃതർ അറിയിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version