ഈദിയ്യ എ.ടി.എം മെഗാഹിറ്റ്; ബലിപെരുന്നാളിനോടനുബന്ധിച്ച് പിൻവലിച്ചത് 10.3 കോടി റിയാലിന് മുകളിൽ
ദോഹ: ഖത്തറിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഈദിയ എ.ടി.എമ്മുകൾ ഇത്തവണയും മെഗാ ഹിറ്റ്. പെരുന്നാളിന് ഒരാഴ്ച മുമ്പ് സ്ഥാപിച്ച എ.ടി.എം വഴി 10.3 കോടി റിയാലിന് മുകളിൽ പിൻവലിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.പെരുന്നാളിനോട് അനുബന്ധിച്ച് ചെറിയ തുകകളുടെ നോട്ട് പിൻവലിക്കുന്നതിനായാണ് രാജ്യത്തെ 10 വ്യത്യസ്ത ഇടങ്ങളിലായി സെൻട്രൽ ബാങ്ക് ഈദിയ എ.ടി.എമ്മുകൾ സ്ഥാപിച്ചത്.മേയ് 30ന് ആയിരുന്നു ഈദിയ എ.ടി.എമ്മുകൾ സേവനം ആരംഭിച്ചത്. അഞ്ച്, 10, 50, 100 റിയാലിന്റെ കറൻസികളാണ് പിൻവലിക്കാനാവുക. കുറഞ്ഞ ദിവസങ്ങൾകൊണ്ടാണ് 10.3 കോടി റിയാലിന് മുകളിൽ പണം ഇവിടങ്ങളിൽനിന്ന് പിൻവലിച്ചത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)