ഹൃദയാഘാതം: പ്രവാസി മലയാളി യുവാവ് യുഎഇയിൽ നിര്യാതനായി
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ അന്തരിച്ചു. വൈ ടവറിലെ ലുലു പ്രൈവറ്റ് ലേബൽ വിഭാഗം ജീവനക്കാരൻ വയനാട് മാനന്തവാടി പനമരം നടവയൽ സ്വദേശി കീടക്കാട്ട് അബ്ദുൽ റഹ്മാന്റെ മകൻ നാഫിഹ് റഹ്മാനാ(29)ണ് അന്തരിച്ചത്. അബുദാബി മെഡിയോർ ആശുപത്രിയിലായിരുന്നു മരണം. മാതാവ്: സുബൈദ. ഭാര്യ: ഇർഫാന. സഹോദരങ്ങൾ: ഫാസിൽ, ഫിദ റഹ്മാൻ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)