കാറുകളും വിമാന ടിക്കറ്റുകളും ഉൾപ്പെടെയുള്ള കിടിലൻ സമ്മാനങ്ങൾ, തൊഴിലാളികൾക്ക് കോളടിച്ചു; ആഘോഷനിറവിൽ യുഎഇ
തൊഴിലാളികൾക്കൊപ്പം പെരുന്നാൾ:സന്തോഷവും ആഹ്ളാദവും’ എന്ന പേരിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിലായി ഒൻപത് സ്ഥലങ്ങളിൽ തൊഴിലാളികൾക്കായി പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളും നറുക്കെടുപ്പും ഉൾപ്പെട്ട ഈ പരിപാടികളിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തപ്പോൾ ചിലർ കാറുകളും വിമാന ടിക്കറ്റുകളും ഉൾപ്പെടെയുള്ള വിലയേറിയ സമ്മാനങ്ങൾ നേടി. എഇ മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയം ആണ് പരിപാടി സംഘടിപ്പിച്ചത്. തൊഴിലാളികളുടെ ക്ഷേമം, മാനസിക-സാമൂഹിക സ്ഥിരത എന്നിവ ഉറപ്പാക്കുകയും സമൂഹത്തിൽ അവരുടെ പങ്കാളിത്തം വളർത്തുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. അവധി ദിനങ്ങളിലും ദേശീയ ആഘോഷങ്ങളിലും തൊഴിലാളികളെ ആദരിക്കുന്നതും ആഘോഷിക്കുന്നതും മന്ത്രാലത്തിലെ ദീർഘകാല നയത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കി.
ജബൽ അലി, അൽ ഖൂസ്, മുഹൈസിന, മുസഫ്ഫ, ഹമീം വർക്കർ സിറ്റി, അൽ സജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ അൽ ഹായിൽ വ്യവസായമേഖല എന്നിവിടങ്ങളിലാണ് ആഘോഷ പരിപാടികൾ നടന്നത്.അബുദാബി, ദുബായ്, ഷാർജ പൊലീസിന്റെ ജനറൽ കമാൻഡുകൾ, ആഭ്യന്തര മന്ത്രാലയം, വാണിജ്യ, സുരക്ഷാ വകുപ്പ്, മ്യൂണിസിപ്പാലിറ്റികൾ, അബൂദബി പോർട്ട്സ് ഗ്രൂപ്പ്, ദുബായ് സിവിൽ ഡിഫൻസ്, ആർടിഎ, ദുബായ് ഇസ്ലാമിക് അഫയേഴ്‌സ്, നാഷനൽ ആംബുലൻസ്, ദുബായ് ആംബുലൻസ് സർവീസസ്, ഷാർജ ലേബർ സ്റ്റാൻഡേർഡ്‌സ് അതോറിറ്റി, റാസൽഖൈമ ഇക്കണോമിക് സോൺ തുടങ്ങിയവ ഈദ് ആഘോഷത്തിൽ പങ്കെടുത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)