ഖത്തര്‍ സൂഖ് വാഖിഫില്‍ ഇന്ത്യന്‍ മാമ്പഴങ്ങളുടെ വിപണന മേള വീണ്ടും
ദോഹ: ഖത്തറിലെ സൂഖ് വാഖിഫില്‍ ഇന്ത്യന്‍ മാമ്പഴങ്ങളുടെ വിപണന മേള വീണ്ടും എത്തുന്നു. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ഹംബ എന്ന പേരില്‍ മാമ്പഴ മേള സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ജൂണ്‍ 12 മുതല്‍ 21 വരെ പത്ത് ദിവസം സൂഖ് വാഖിഫിന്റെ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ മേള നടക്കും. കഴിഞ്ഞ വര്‍ഷം നടന്ന മേള വന്‍ വിജയമായിരുന്നു. വ്യത്യസ്തമായ ഇന്ത്യന്‍ മാമ്പഴങ്ങളുടെ വലിയ ഒരു നിരയ്ക്ക് പുറമെ മധുരപലഹാരങ്ങള്‍, അച്ചാറുകള്‍, ജ്യൂസുകള്‍, മറ്റ് മാമ്പഴ ഉല്‍പ്പന്നങ്ങളും മേളയില്‍ എത്തും.
മാമ്പഴങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനായി പ്രദര്‍ശന വേദിയില്‍ എയര്‍കണ്ടീഷനിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകിട്ട് നാല് മുതല്‍ 9 വരെ പൊതുജനങ്ങള്‍ക്ക് മേളയില്‍ പ്രവേശനം അനുവദിക്കും. പൊതു അവി ദിവസങ്ങളില്‍ രാത്രി പത്ത് വരെ മേള ഉണ്ടായിരിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)