ഹമദ് വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് ഇനി വന്യമൃഗങ്ങളേയും കാണാം
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈല്‍ഡ് ലൈഫ് വണ്ടര്‍സ്‌കേപ്‌സ് അനാച്ഛാദനം ചെയ്തു. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടടെ വെങ്കല പ്രതിമകളാണ് വിമാനത്താവളത്തില്‍ നിര്‍മിച്ചിരിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം ആളുകളെ മനസിലാക്കിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രശസ്ത കലാകാരന്മാരായ ഗില്ലി, മാര്‍ക്ക് എന്നിവരാണ് ശില്‍പ്പങ്ങളുടെ കലാസൃഷ്ടിക്ക് പിന്നില്‍.
വിമാനത്താവളത്തിലെ പ്രധാന ആകര്‍ഷണമായ ഓര്‍ച്ചാര്‍ഡിലാണ് പ്രധാനമായും ശില്‍പങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. ഖത്തര്‍ എയര്‍വേസിന്റെ നേതൃത്വത്തിലാണ് ശില്‍പ്പങ്ങള്‍ സ്ഥാപിച്ചത്.
ഇതില്‍ പ്രധാനപ്പെട്ടത് ‘വൈല്‍ഡ് ടേബിള്‍ ഓഫ് ലവ് ഇന്‍ ദോഹ’ എന്ന പേരില്‍ 3.5മീറ്റര്‍x 10.5 മീറ്റര്‍ വിസ്തീര്‍ണമുള്ള ആറ് ടണ്‍ വെങ്കലം കൊണ്ട് നിര്‍മിച്ചിരിക്കുന്ന മൃഗങ്ങളുടെ പ്രതിമ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJ

Comments (0)