Posted By user Posted On

ആരാണ് ഈ നേതാവ്? ഫോട്ടോയിൽ കാണുന്ന ഈ കൊച്ചു പയ്യൻ ഇന്ന് ഒരു രാജ്യത്തിന്റെ തലപ്പത്ത്

ദോഹ: ഇന്നലെ ഖത്തറിലെ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം എത്തി. ഒരു കൊച്ചു പയ്യൻ കാറിന്റെ സീറ്റിലിരിക്കുന്നതായിരുന്നു ചിത്രം. ,ആരാണ് എന്നത് സംബന്ധിച്ച് ആർക്കും വലിയ പിടി കിട്ടിയില്ല. ചിത്രം പങ്കുവെച്ചത് മറ്റാരുമല്ല, ഖത്തർ മ്യൂസിയം അധ്യക്ഷയും, ഖത്തർ അമീറിന്റെ സഹോദരിയുമായ ഷെയ്ഖ അൽ മയസാ ബിൻത് ഹമദ് അൽതാനിയായിരുന്നു.പിന്നീട് സൂക്ഷിച്ച് നോക്കിയപ്പോൾ ആണ് ചിത്രത്തിൽ ഉള്ളത് ഖത്തറിന്റെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് എന്ന് മനസിലാകുന്നത്. ഇന്നലെ ( ജൂൺ-3) ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ജന്മദിനം ആയിരുന്നു സഹോദരന്റെ ജന്മദിനത്തിൽ സഹോദരി തങ്ങളുടെ ബാല്യകാല ചിത്രം പങ്കുവെക്കുകയായിരുന്നു. ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കൊപ്പം ചിത്രത്തിൽ ഉള്ളത് ഷെയ്ഖ അൽ മയസാ ബിൻത് ഹമദ് അൽതാനിയാണ്. തന്റെ ഇൻസ്റ്റഗ്രാമിലാണ് ഷെയ്ഖ അൽ മയസാ ചിത്രം പങ്കുവെച്ചത്. . നിരവധി സെലിബ്രറ്റികൾ ഇത്തരത്തിൽ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ‘ഞങ്ങളെ മുന്നോട്ട് നയിക്കൂ’ എന്ന കുറിപ്പ് നൽകിയാണ് ഇദ്ദേഹം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ‘ഈ ചിത്രം ഇഷ്ടമായി’ എന്ന കമന്റുമായി ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാമം എത്തി.ചിത്രത്തിത്തിൽ അമീറും സഹേദരിയും കുട്ടികളുടെ ചെറിയ കാറിന്റെ സീറ്റിൽ ഇരുന്ന് വാഹനം ഓടിക്കുന്നത് കാണാം. ഡ്രൈവിങ് സീറ്റിൽ ഷെയ്ഖ അൽ മയാസയും ഇടതു വശത്തായി അമീറും ഇരിക്കുന്നുണ്ട്. ഫിഫ ടൂർണമെന്റിനിടെ എടുത്ത പുതിയ ചിത്രവുമാണ് ഇതെന്ന് ചിത്രത്തിൽ നിന്നും മനസിലാക്കാൻ സാധിക്കും. അമീറിന്റെ ജന്മദിനത്തിൽ അപൂർവമായ ബാല്യകാല ചിത്രം പങ്കുവച്ചു കൊണ്ടുള്ള ഷെയ്ഖ അൽ മയാസയുടെ ഇൻസ്റ്റ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വെെറലായത്. നിരവധി പേർ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. പലർക്കും ഒറ്റ നോട്ടത്തിൽ അത് ഖത്തർ അമീർ ആണെന്ന് മനസിലായില്ല. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തിന്റെ രാജാവും രാഷ്ട്രത്തലവനുമാണ്. സായുധ സേനയുടെ കമാൻഡർ -ഇൻ-ചീഫും ഭരണഘടനയുടെ ഗ്യാരണ്ടിയും കൂടിയാണ് അമീർ. പിതാവിൻരെ മരണ ശേഷം ആണ് രാജ്യഭരണം ഏറ്റെടുക്കുന്നത്. ഖത്തരിന്റെ പുരോഗതിക്ക് വലിയ പങ്കുവഹിച്ച ഭരണാധികാരിയാണ് ഖത്തർ അമീർ.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version