Posted By user Posted On

കടലില്‍ ഇറങ്ങുന്നുണ്ടോ? ശ്രദ്ധിക്കണം, ഖത്തറില്‍ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത

ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ കഠിനമായ ചൂടും ശക്തമായ കാറ്റ്, കടല്‍ക്ഷോഭം എന്നിവയും ഉണ്ടാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.താപനില 29°C നും 43°C നും ഇടയിലായിരിക്കും. അതിരാവിലെ ചൂടുള്ളതും മൂടല്‍മഞ്ഞുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടും. നേരിയ തോതില്‍ പൊടിക്കാറ്റ് വീശുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

നാളെ, മെയ് 30 വെള്ളിയാഴ്ച, വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് 8-18 നോട്ട് വേഗതയില്‍ കാറ്റ് വീശിയേക്കും. മണിക്കൂറില്‍ 28 നോട്ട് വേഗതയില്‍ വരെ കാറ്റ് വീശാനും സാധ്യതയുണ്ട്. ശനിയാഴ്ച, അത് 12-22 നോട്ട് വേഗതയില്‍ എത്താനും, മണിക്കൂറില്‍ 35 നോട്ട് വേഗതയില്‍ വീശാനും സാധ്യതയുണ്ട്.

സമുദ്രനിരപ്പ് 3-7 അടി വരെ ഉയരുമെന്നും ചിലപ്പോഴൊക്കെ 10 അടി വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version