ഖത്തറിലെ അമീര്‍ കപ്പ് ഫൈനല്‍; കാണാന്‍ പോകുന്നവര്‍ ശ്രദ്ധിക്കുക, ഈ വസ്തുക്കള്‍ കയ്യില്‍ കാണരുത്
ദോഹ: ഖത്തറില്‍ ഇന്ന് നടക്കുന്ന അമീര്‍ കപ്പ് ഫൈനല്‍ മത്സരത്തില്‍ സ്റ്റേഡിയത്തിനുള്ളില്‍ നിരോധിച്ചിട്ടുള്ള വസ്തുക്കളുടെ പട്ടിക അധികൃതര്‍ പുറത്തിറക്കി. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ഏഴിന് നടക്കുന്ന മത്സരത്തില്‍ അല്‍ റയ്യാനും അല്‍ ഗരാഫയും ഏറ്റുമുട്ടും. വൈകിട്ട് നാല് മണിമുതല്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കും.
മത്സരം കാണാന്‍ എത്തുന്നവരെ വിശദമായി പരിശോധിക്കും. നിരോധിച്ചിട്ടുള്ള ഏതെങ്കിലും വസ്തുക്കള്‍ കണ്ടെത്തിയാല്‍ അവ കണ്ടുകെട്ടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നിരോധിത വസ്തുക്കള്‍ ഇതൊക്കെയാണ്:
– ലൈറ്ററുകള്‍, തീപ്പെട്ടികള്‍, സിഗരറ്റുകള്‍
– സ്‌ഫോടകവസ്തുക്കള്‍/കത്തുന്ന വസ്തുക്കള്‍
– 1.5×2 മീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ള പതാകകള്‍, ബാനറുകള്‍ എന്നിവയ്ക്കുള്ള ദണ്ടുകള്‍
– ലേസര്‍ പോയിന്ററുകള്‍
– വളര്‍ത്തുമൃഗങ്ങള്‍
– ഡ്രോണുകള്‍
– സെല്‍ഫി സ്റ്റിക്കുകള്‍
– മാസ്‌കുകള്‍/ ഹെല്‍മറ്റുകള്‍
– ഗ്ലാസ് കുപ്പികള്‍/പാത്രങ്ങള്‍, കണ്ടെയ്‌നറുകള്‍
പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതുന്ന പക്ഷം, മുകളില്‍ പട്ടികപ്പെടുത്തിയിട്ടില്ലാത്ത മറ്റേതെങ്കിലും വസ്തുക്കള്‍ കൊണ്ടുവന്നാല്‍ അവ കണ്ടുകെട്ടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)