Posted By user Posted On

യുഎഇയിലെ ഈ എമിറേറ്റ്സിൽ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ 20 ശ​ത​മാ​നം വ​ർ​ധി​ച്ചു

ദു​ബൈ എ​മി​റേ​റ്റി​ലെ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. 2024-25 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലാ​ണ്​ ദു​ബൈ​യി​ലെ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തി​ൽ 20 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തോ​ടൊ​പ്പം ദു​ബൈ​യി​ലെ 41 സ്വ​കാ​ര്യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ആ​കെ 42,026 വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​മു​ണ്ട്. ഇ​തു​വ​രെ​യു​ള്ള​തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​വേ​ശ​ന നി​ര​ക്കാ​ണി​തെ​ന്ന്​ ഖ​ലീ​ജ്​ ടൈം​സ്​ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു. ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ്വ​കാ​ര്യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഇ​മാ​റാ​ത്തി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​ൽ 22 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തു​ മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ റെ​ക്കോ​ഡ് വ​ള​ർ​ച്ച​നി​ര​ക്കാ​ണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version