യുഎഇയിൽ മയക്കുമരുന്ന് ഗുളിക കടത്തിയ രണ്ടുപേർക്ക് പിഴയും തടവും
മയക്കുമരുന്ന് ഗുളികകൾ കടത്തിയ രണ്ട് ആഫ്രിക്കൻ വംശജർക്ക് രണ്ടു ലക്ഷം ദിർഹം പിഴയും ഏഴു വർഷം തടവും ശിക്ഷ വിധിച്ചു.രാജ്യത്ത് നിയന്ത്രണമുള്ള 1200 ഗുളികകളാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തിരുന്നത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്താനും വിധിച്ചിട്ടുണ്ട്. സ്ത്രീയും പുരുഷനുമാണ് സംഭവത്തിൽ പിടിയിലായത്.ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്ടർ പതിവ് പരിശോധനക്കിടെ ഒരു യാത്രക്കാരന്റെ ലഗേജിൽ അസാധാരണമായ വസ്തു കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ നിരോധിത വസ്തുക്കൾ കൈവശം വെച്ചിട്ടില്ലെന്ന് യാത്രക്കാരൻ പറഞ്ഞു. തുടർന്ന് നടന്ന പരിശോധനയിൽ നിയന്ത്രിത മരുന്നുകളെന്ന് സംശയിക്കുന്ന ഗുളികകൾ വലിയ അളവിൽ കണ്ടെത്തുകയായിരുന്നു.തുടർന്ന് ദുബൈ പൊലീസിന് വിവരം അറിയിക്കുകയും യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ, സ്വന്തം നാട്ടിലുള്ള ഒരാൾ ബാഗ് തന്നതാണെന്നും വിമാനത്താവളത്തിൽ കാത്തിരിക്കുന്ന ഒരു സ്ത്രീക്ക് എത്തിക്കാനാണ് പറഞ്ഞതെന്നും മറുപടി നൽകി. തെളിവായി രണ്ടാം പ്രതിയുമായുള്ള ആശയവിനിമയം സൂചിപ്പിക്കുന്ന വാട്സ്ആപ് സന്ദേശങ്ങളും അയാൾ കാണിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ വെച്ച് സ്ത്രീയെയും അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വിരുദ്ധ നിയമപ്രകാരം പിടിച്ചെടുത്ത ഗുളികകൾ യു.എ.ഇയിൽ നിയന്ത്രണമുള്ള വസ്തുക്കളാണെന്ന് ഫോറൻസിക് വിഭാഗം സ്ഥിരീകരിച്ചു.നിരോധിത മരുന്നുകൾ ഇറക്കുമതി ചെയ്യുകയും വിതരണം െചയ്യുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ കൈവശം വെക്കുകയും ചെയ്തതിന് രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)