ടിക്കറ്റെടുക്കാൻ ചായകുടി മാറ്റിവച്ചു; ഒടുവിൽ യുഎഇയിൽ ഇന്ത്യൻ സംഘത്തിനെ ഭാഗ്യം തേടിയെത്തി
ചായകുടി മാറ്റിവച്ച് ഭാഗ്യം പരീക്ഷിച്ച 12 അംഗ ഇന്ത്യൻ സംഘത്തിന് 2.32 കോടി രൂപ സമ്മാനം. യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലാണ് 10 ലക്ഷം ദിർഹം ലഭിച്ചത്. തമിഴ്നാട് ശിവകാശി സ്വദേശി ആനന്ദ് പെരുമാൾ സ്വാമിയുടെ പേരിൽ എടുത്ത ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്.ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ ആനന്ദ് സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്നാണ് ടിക്കറ്റ് എടുത്തത്. മാസത്തിൽ ചായ കുടിക്കാൻ ചെലവഴിക്കുന്ന 16 ദിർഹം വീതം മാറ്റിവച്ച് 12 പേർ ചേർന്ന് സ്ഥിരമായി ടിക്കറ്റെടുത്തു വരികയായിരുന്നു. 50 ദിർഹം വിലയുള്ള 2 ടിക്കറ്റ് വീതമാണ് എടുത്തിരുന്നത്. ഒടുവിൽ ഭാഗ്യം തുണച്ചു. സമ്മാനത്തുക ആനുപാതികമായി വീതിക്കും.
അടുത്ത മാസം വിവാഹിതനാകാനിരിക്കുന്ന ആനന്ദിന് ഇത് വിവാഹ സമ്മാനംകൂടിയാണ്. വീട് വയ്ക്കുക, വാഹനം വാങ്ങുക, ബിസിനസ് ചെയ്യുക, കടം വീട്ടുക തുടങ്ങിയവയാണ് മറ്റു സംഘാംഗങ്ങളുടെ മോഹങ്ങൾ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)