ഖത്തറില്‍ ഇലക്ട്രിക് സ്കൂട്ടറുകള് വാടകയ്ക്ക് കൊടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി
ദോഹ: ഖത്തറില്‍ ഇലക്ട്രിക് സ്കൂട്ടറുകള് വാടകയ്ക്ക് കൊടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കത്താറ, ലുസൈല്‍, വെസ്റ്റ് ബേ, കോര്‍ണിഷ് എന്നിവിടങ്ങളിലെ എല്ലാ ഇലക്ട്രിക് സ്കൂട്ടര്‍ വാടക കമ്പനികളോടും അവരുടെ സേവനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടു. 2025 മെയ് 14, 15 തീയതികളില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും രണ്ട് ദിവസത്തേക്കാണ് വിലക്ക്. സുരക്ഷാ, സംഘാടന കാരണങ്ങളെ തുടര്‍ന്നാണ് നടപടി. എല്ലാവരും നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. 2025 മെയ് 13 ന് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശപ്രകാരം, ഈ റോഡിലൂടെയുള്ള സമുദ്ര പ്രവര്‍ത്തനങ്ങളും നാളെ, മെയ് 15, 2025 വൈകുന്നേരം 6 മണി വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഖത്തര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ കണക്കിലെടുത്താണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)